Header 1 vadesheri (working)

നേഴ്സ് ആൻലിയയുടെ ദുരൂഹമരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്.

Above Post Pazhidam (working)

ചാവക്കാട്: നഴ്സിങ് വിദ്യാർത്ഥിനി ആൻലിയയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കേസ് അന്വേഷിക്കുന്ന തൃശൂർ ലോക്കൽ പൊലീസിൻറെ നപടികൾ മന്ദഗതിയിലാണെന്നും ചൂണ്ടിക്കാട്ടി പിതാവ് ഏറെ കാലം ജിദ്ദയിൽ പ്രവാസിയായിരുന്ന ഫോർട്ട് കൊച്ചി നസ്രേത്ത് പാറക്കൽ ഹൈജിനസ് (അജി പാറക്കൽ) മുഖ്യമന്ത്രിക്ക് നൽകിയ പരാതി നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് സർക്കാറിൻറെ നടപടി. കഴിഞ്ഞ ആഗസ്റ്റ് 25ന് തൃശൂർ രെയിൽ വേ സ്റ്റേഷനിൽ നിന്ന് കാണാതാെയന്ന് പറയുന്ന ആൻലിയയുടെ മൃതദേഹം 28ന് ആലുവക്കടുത്ത് പെരിയാറിലാണ് കണ്ടെത്തിയത്.

First Paragraph Rugmini Regency (working)

ശനിയാഴ്ച്ചയാണ് ക്രൈംബ്രാഞ്ചിന് കേസ് അന്വേഷണ ചുമതല മാറിയത്. ഇതറിഞ്ഞാണ് ആൻലിയയുടെ ഭർത്താവ് മുല്ലശേരി അന്നകര സ്വദേശി വി.എം. ജസ്റ്റിൻ (29) ചാവക്കാട് കോടതിയിൽ കീഴടങ്ങിയത്. നേരത്തെ മുൻകൂർ ജാമ്യമെടുക്കാനുള്ള ഇയാളുടെ ശ്രമം പാളിയതോടെയാണ് കോടതിയിൽ കീഴടങ്ങിയത്. ഇയാൾ ഇപ്പോൾ വിയ്യൂർ ജയിലിൽ റിമാൻഡിലാണ്. കേസന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് ബുധനാഴ്ച്ച ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ശനിയാഴ്ച്ച ജസ്റ്റിൻ കീഴടങ്ങിയതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് തിങ്കളാഴ്ച്ച രാവിലെ തന്നെ ആൻലിയയുടെ പിതാവും ബന്ധുവും സുഹൂത്തുക്കളും ചാവക്കാട്ടെത്തിയിരുന്നു. ഈ അന്വേഷണത്തിനിടയിലാണ് കേസന്വേഷണം ക്രൈ ബ്രാഞ്ചിന് നൽകിയ വിവരമറിയുന്നത്. ലോക്കൽ പൊലീസ് അന്വേഷണത്തിൽ ജസ്റ്റിൻ ഒളിവിലാണെന്നായിരുന്നു വിശദീകരണം.

ക്രൈ ബ്രാഞ്ചിന് കേസ് അന്വേഷണം മാറ്റിയതോടെ താൻ മാത്രമല്ല കുടുംബാംഗങ്ങളായ നാല് പേരും ഇവർക്കൊപ്പമുള്ള ഒരു സഹ വികാരിയും േകസിൽ അകപ്പെടുമെന്നുള്ള ഭീതിയിൽ അന്വേഷണം വഴി തിരിക്കാനാണ് ജസ്റ്റീൻ സ്വയം കീഴടങ്ങിയതെന്നാണ് ഹൈജിനസ് അഭിപ്രായപ്പെടുന്നത്. ക്രൈം ബ്രാഞ്ചിന് കേസ് അന്വേഷണം മാറ്റിയത് സ്വാഗതം ചെയ്യുന്നുവെന്നും തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മകളുടെ മരണം ആത്മഹത്യ‍യാക്കാനാണ് ഭർത്താവും ബന്ധുക്കളും ശ്രമിച്ചത്. മകളുടെ ദുരൂഹമരണത്തിൽ ജസ്റ്റിൻ മാത്രമല്ല, അയാളുടെ മാതാപിതാക്കളും സഹോദരനും ഭാര്യയും വികാരിയും കുറ്റക്കരാണെന്ന് ഹൈജിനസ് ആരോപിച്ചു. അവർക്കെതരിയുള്ള തെളിവുകൾ പൊലീസ് നൽകിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് നീതിയുക്തമായി അന്വേഷിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയും പ്രാർത്ഥനയുമെന്ന് ഹൈജനിസും സഹോദരൻ ഷിനിൽ ജോൺസണും പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)