Header 1 = sarovaram
Above Pot

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് വോട്ടിംഗ്‌ യന്ത്ര തിരിമറി അന്വേഷണത്തിനിടെ എന്ന്

ലണ്ടന്‍: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ നടന്ന തിരിമറികളെക്കുറിച്ച്‌ വെളിപ്പെടുത്താനിരിക്കെയാണ് പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് യു.എസ് ഹാക്കറായ സയ്ദ് ഷുജ. ‘ഇ.വി.എമ്മുകളില്‍ നടന്ന തട്ടിപ്പിനെ കുറിച്ച്‌ റിപ്പോര്‍ട്ട് ചെയ്യാനിരിക്കുകയായിരുന്നു ഗൗരി ലങ്കേഷ്. ഇ.വി.എമ്മുകളില്‍ ഉപയോഗിക്കുന്ന കേബിളുകള്‍ ആരാണ് നിര്‍മ്മിക്കുന്നതിന് അറിയാനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്ത് അതിനായി കാത്തിരിക്കുകയായിരുന്നു അവര്‍. എന്നാല്‍ അതിനു മുന്‍പ് അവര്‍ കൊല്ലപ്പെട്ടു’ സയ്ദ് പറയുന്നു. മറ്റൊരു അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനോട് ഈ കാര്യങ്ങള്‍ താന്‍ പറഞ്ഞിരടുന്നതാണെന്നും അയാള്‍ ഒന്നും ചെയ്തില്ലെന്നും സയ്ദ് കുറ്റപ്പെടുത്തുന്നു. ‘ദിവസവും ചാനലില്‍ ഇരുന്നു ബഹളം വെക്കുന്ന ആളാണ് ഇയാള്‍’ സയ്ദ് പറഞ്ഞു.

തെരഞ്ഞെടുപ്പുകളില്‍ നടന്ന ഇ.വി.എം. ഹാക്കിങ്ങുകളെ കുറിച്ച്‌ അറിയാമായിരുന്നതിനാലാണ് മുതിര്‍ന്ന ബി.ജെ.പി. നേതാവായ ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും ഷുജ നടത്തി. ഇ.വി.എമ്മുകളില്‍ നടത്തുന്ന തട്ടിപ്പ് പരസ്യമാക്കാനിരിക്കുകയായിരുന്നു മുണ്ടെ. ഷുജ പറയുന്നു. 2014ലെ മോദി മന്ത്രിസഭയില്‍ അംഗമായിരുന്നു മുണ്ടെ. തെരഞ്ഞെടുപ്പിന്റെ ഫലം വന്നു ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മുണ്ടെ കൊല്ലപ്പെടുകയായിരുന്നു.

Astrologer

ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ ആകുമെന്ന് പറഞ്ഞുകൊണ്ട് ഡെമോണ്‍സ്റ്റര്‍ഷന്‍ നടത്തി അത് കാണികളെ ലൈവായി ബോധ്യപ്പെടുത്തുകയായിരുന്നു ഹാക്കറും സൈബര്‍ വിദഗ്ധനുമായ സയ്ദ്. യു.പി , ഗുജറാത്ത്, മഹാരാഷ്ട്ര, എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിലും തിരിമറി നടന്നുവെന്നും ദല്‍ഹി തെരഞ്ഞെടുപ്പിനിടെ ഹാക്കിങ് നിര്‍ത്തിയതിനാലാണ് ആം ആദ്മി പാര്‍ട്ടി ജയിച്ചതെന്നും ഷുജ പറയുന്നു.

സയിദ് ഷുജ എന്ന പേരില്‍ രംഗത്തെത്തിയ ഹാക്കറുടെ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് അടുക്കുന്ന രാജ്യത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്ന് മുഖം മൂടി ധരിച്ച്‌ വീഡിയോ കോണ്‍ഫറന്‍സിലാണ് സയിദ് ഷുജ വെളിപ്പെടുത്തല്‍ നടത്തിയത്.

സയിദ് ഷുജയുടെ ആരോപണങ്ങള്‍

# 2014ല്‍ ബി.ജെ.പി വിജയിച്ച്‌ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി അവരോധിക്കപ്പെട്ട പൊതുതിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ട്.
# 2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 201 നഷ്ടമായത് വോട്ടിംഗ് മെഷിന്‍ ഹാക്ക് ചെയ്‌തതിനെ തുടര്‍ന്നാണ്.

# നരേന്ദ്ര മോദി മന്ത്രിസഭയിലെ മന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടത് ഹാക്കിംഗിനെ കുറിച്ച്‌ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു. മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ അപകട മരണം.

#ഗോപിനാഥ് മുണ്ടെയുടെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത എന്‍.ഐ.എ തന്‍സില്‍ മുഹമ്മദിനെയും കൊലപ്പെടുത്തി

#2015ലെ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഹാക്കിംഗ് പാതിവഴി ഉപേക്ഷിച്ചു. ഇതിനെ തുടര്‍ന്നാണ് അവിടെ ആം ആദ്മി പാര്‍ട്ടി വിജയിച്ചത്.

# വോട്ടിംഗ് മെഷിന്‍ ഹാക്ക് ചെയ്യാനാകുമോ എന്ന് എസ്.പി,​ ബി.എസ്.പി,​ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ അന്വേഷിച്ചു. ഇക്കാര്യം പുറം ലോകത്തെത്തിക്കാന്‍ ആം ആദ്മി പാര്‍ട്ടി ശ്രമിച്ചു.

#ഇക്കാര്യങ്ങള്‍ തെളിവുകളോടെ ഇന്ത്യയിലെ പ്രധാനപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു.

#ഇന്ത്യയില്‍ സുരക്ഷിതമല്ലാത്തിനാല്‍ ഇപ്പോള്‍ അമേരിക്കയില്‍ അഭയം തേടിയിരിക്കുകയാണ്.

# അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ ഹാക്കിംഗ് തടഞ്ഞതിനെ തുടര്‍ന്നാണ് മദ്ധ്യപ്രദേശ്,​ രാജസ്ഥാന്‍,​ ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ബി.ജെ.പി പരാജയപ്പെട്ടത്.

#വോട്ടിംഗ് മെഷിന്‍ ഹാക്ക് ചെയ്യുന്നതിനായി റിലയന്‍സ് കമ്മ്യൂണിക്കേഷനാണ് ബി.ജെ.പിയെ സഹായിച്ചത്.

# അന്തരിച്ച പ്രമുഖ മാദ്ധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് ഇക്കാര്യം അറിയാമായിരുന്നു. അവര്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യാനിരിക്കെയാണ് കൊല്ലപ്പെട്ടത്.

അതേസമയം,​ സയിദ് ഷുജ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവൊന്നു പുറത്തുവിട്ടിട്ടില്ല. എന്നാല്‍ എല്ലാ രേഖകളും പുറത്തുവിടാന്‍ തയ്യാറാണെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

Vadasheri Footer