Post Header (woking) vadesheri

ചാവക്കാട് പുതിയ കോടതിസമുച്ചയം ഉൽഘാടനം ചെയ്തു.

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട് കോടതിസമുച്ചയത്തിന്റെ പുതിയ കെട്ടിടം ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ജസ്റ്റിസ് സൂര്യകാന്ത് നിര്‍വ്വഹിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൌമിനി സെന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ചാവക്കാട്, ഇരിങ്ങാലക്കുട കോടതികളുടെ ഉദ്ഘാടനമാണ് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഓണ്‍ലൈനായി നിര്‍വ്വഹിച്ചത്. പ്രധാന വേദി ഇരിങ്ങാലക്കുട കോടതി സമുച്ചയമായിരുന്നു.

Poonthanam
Rugmani 700-200


തദവസരത്തില്‍ ചാവക്കാട് കോടതി സമുച്ചയത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ജോബി ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ജെറി കെ ജോസ് സ്വാഗതം ആശംസിച്ചു.

Vasudev Inn


പോക്സോ ജഡ്ജ് സുരേഷ്കുമാര്‍, സബ് ജഡ്ജ് ലക്ഷ്മി എസ്, മജിസ്ട്രേറ്റ് ശാരിക സത്യന്‍, ചാവക്കാട് മുന്‍സിഫ് ജെ . അരവിന്ദ് , ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ എ.എച്ച് അക്ബര്‍, ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുനിത അരവിന്ദന്‍, ജനപ്രതിനിധികള്‍, ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍, അഡ്വക്കറ്റുമാര്‍, കോടതി ജീവനക്കാര്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. . ഉദ്ഘാടനത്തോടനുബന്ധിച്ച് ഘോഷയാത്രയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.