Above Pot

ശബരിമലയിൽ മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞില്ല

ഗുരുവായൂർ : ശബരിമലയിൽ മരണപ്പെട്ട ആളെ ഇതുവരെ തിരിച്ചറിഞ്ഞില്ല . ബാലകൃഷ്ണൻ 59 ഗുരുവായൂർ എന്നെഴുതിയ ഗുരുവായൂർ ദേവസ്വം ആശുപത്രിയിലെ ഒപി ടിക്കറ്റ് പോക്കറ്റിൽ നിന്നും കണ്ടെത്തി . മറ്റൊരു പോക്കറ്റ് ബുക്കിൽ ബാലകൃഷ്ണൻ കെയറോഫ് പ്രകാശൻ ശാന്തി ഗുരുവായൂർ എന്നും എഴുതിയിട്ടുണ്ട് ഗുരുവായൂർ ദേവസ്വം ആശുപത്രി രേഖയിൽ അഡ്രസ് പത്മതീർത്ഥം ഗുരുവായൂർ എന്നാണ് കൊടുത്തിട്ടുള്ളത് . ശബരിമല കയറുമ്പോൾ നീലിമയിൽ വെച്ചാണ് ബുധനാഴ്ച രാവിലെ ഇയാൾ മരണപ്പെട്ടത് . സ്ഥിരമായി ഗുരുവായൂർ
ഉണ്ടായിരുന്നു വെങ്കിലും എവിടെയുള്ള ആളാണെന്ന് ആർക്കും അറിയില്ല . ഇയാളെ കുറിച്ച് അറിയുന്നവർ പമ്പ പോലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു

First Paragraph  728-90