Above Pot

നാടകോത്സവത്തിന്റെ കേളികൊട്ടായി സഞ്ചരിക്കുന്ന നാടകാവതരണം

തൃശൂർ: പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ആരംഭം കുറിച്ചുകൊണ്ടുള്ള വിളംബരഘോഷയാത്ര 17 ന് വൈകിട്ട് നാലിന് നടക്കും. ഘോഷയാത്ര കേരള സാഹിത്യ അക്കാഡമി അധ്യക്ഷൻ വൈശാഖൻ ഫ്ലാഗ്ഗ് ഓഫ് ചെയ്യും. സാഹിത്യ അക്കാദമി മുതൽ സംഗീത നാടക അക്കാഡമി വരെയുള്ള ദൂരത്തിൽ ഘോഷയാത്രയോടൊപ്പം സഞ്ചരിക്കുന്ന നാടകവും അരങ്ങേറും. സ്കൂൾ ഓഫ് ഡ്രാമയിലെ 45 ഓളം വരുന്ന വിദ്യാർത്ഥികൾ വിവിധ കഥാപാത്രങ്ങളായി സഞ്ചരിക്കുന്ന നാടകത്തിലൂടെ ഘോഷയാത്രയോടൊപ്പം അണിചേരും.

First Paragraph  728-90

സംഗീത നാടക അക്കാദമി അങ്കണത്തിൽ എത്തിച്ചേരുന്ന ഘോഷയാത്രക്ക് ശേഷം അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ ഫെസ്റ്റിവൽ പതാക ഉയർത്തും.

20-ന് മന്ത്രി എ.കെ. ബാലൻ നാടകോത്സവം ഉദ്ഘാടനം ചെയ്യും. ആദ്യ നാടകമായി ശ്രീലങ്കയിൽനിന്നുള്ള ജനകാരാലിയ നാടകസംഘം അവതരിപ്പിക്കുന്ന ’ബിറ്റർ നെക്ടർ’ അരങ്ങേറും. സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി, പാലസ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് വേദികൾ.ആറ്‌ വിദേശനാടകങ്ങളടക്കം 13 നാടകങ്ങളാണ് മേളയിലുണ്ടാവുക. വാട്ടർ പപ്പറ്റ് ഷോ (വിയറ്റ്‌നാം), ദി വെൽ (ഇറാൻ), ദി റിച്വൽ (ഇറ്റലി), ദി മെയ്ഡ്സ് (മലേഷ്യ), ‘മിഡ്സമ്മർ നൈറ്റ്’സ് ഡ്രീം (ഇറാൻ), ഡാർക്ക് തിങ്സ് (ന്യൂഡൽഹി), പ്രൈവസി (ഹരിയാണ), കറുപ്പ് (പോണ്ടിച്ചേരി), അലി-ബിയോണ്ട് ദി റിങ്, ഹിഗ്വിറ്റ-എ ഗോളീസ് ആങ്ക്സൈറ്റി അറ്റ് പെനാൽറ്റി കിക്ക്, ശാകുന്തളം-എ ടേൽ ഓഫ് ഹണ്ട്, നൊണ (കേരളം) എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുക.