Madhavam header
Above Pot

കൃത്രിമം :ഫോക്സ്‌വാഗ​​ന് 100 കോടി പിഴ , ഇല്ലെങ്കിൽ എം ഡി യെ അറസ്റ്റ് ചെയ്യും

ന്യൂ​ഡ​ല്‍​ഹി: മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ പ​രി​ശോ​ധ​ന മ​റി​ക​ട​ക്കാ​ന്‍ കൃ​ത്രി​മം കാ​ട്ടി​യ ജ​ര്‍​മ​ന്‍ കാ​ര്‍ നി​ര്‍​മ്മാ​താ​ക്ക​ളാ​യ ഫോക്സ്‌വാഗ​​ന് വ​ന്‍ തു​ക പിഴ ഒടുക്കാന്‍ നിര്‍ദേശം. 100 കോ​ടി രൂ​പ പിഴ അടയ്ക്കാനാണ് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യു​ണ​ലി​ന്‍റെ ഉ​ത്ത​ര​വ്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്‍​പ് പിഴ അടയ്ക്കണമെന്നും അല്ലാത്ത പക്ഷം ഇ​ന്ത്യ​യി​ലെ എം​ഡി​യെ അ​റ​സ്റ്റു ചെ​യ്യു​മെ​ന്നും എ​ന്‍​ജി​ടി ഉ​ത്ത​ര​വി​ട്ടു. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​നും പ​രി​സ്ഥി​തി​ക്കും ഭീ​ഷ​ണി​യു​യര്‍​ത്തി ഫോക്സ്‌വാഗ​ന്‍ കാ​റു​ക​ള്‍ വി​റ്റെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.
2015ലാ​ണ് ഫോക്സ്‌വാഗന്‍ പ്ര​തി​യാ​യ ഡീ​സ​ല്‍​ഗേ​റ്റ് വി​വാ​ദം പൊ​ട്ടി​പു​റ​പ്പെ​ട്ട​ത്. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ പ​രി​ശോ​ധ​ന മ​റി​ക​ട​ക്കാ​ന്‍ ഫോക്സ്‌വാഗ​ന്‍ കൃ​ത്രി​മം കാ​ണി​ച്ചെന്നാണ് ആരോപണം. അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ലും കൂ​ടു​ത​ല്‍ നൈ​ട്ര​ജ​ന്‍ ഓ​ക്സൈ​ഡ് പു​റ​ന്ത​ള്ളു​ന്ന കാ​റു​ക​ളെ സോ​ഫ്റ്റ്‌വെയ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ പ​രി​ശോ​ധ​ന വി​ജ​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Vadasheri Footer