Post Header (woking) vadesheri

ഒരു കോടി രൂപയുടെ സ്വർണവുമായി പോയിരുന്ന കല്യാൺ ജ്വല്ലേഴ്‌സ് വാഹനം തട്ടിയെടുത്തു .

Above Post Pazhidam (working)

തൃശ്ശൂർ : കല്യാണ്‍ ജുവലറി ഗ്രൂപ്പിന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടതായി പരാതി. കോയമ്ബത്തൂരിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് സ്വര്‍ണാഭരണങ്ങള്‍ തട്ടിക്കൊണ്ടു പോയത്. 98.05 ലക്ഷം വലവരുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങളാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതെന്നാണ് കമ്ബനി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

Ambiswami restaurant

ജനുവരി ഏഴിന് രാവിലെ 11.30 നായിരുന്നു സംഭവം. തൃശൂരില്‍ നിന്ന് കോയമ്ബത്തൂരിലേക്ക് രണ്ട് വാഹനങ്ങളിലായാണ് ആഭരണങ്ങള്‍ കൊണ്ടുപോയത്. വാളയാര്‍ അതിര്‍ത്തിക്ക് സമീപം ചാവടിയില്‍ വെച്ച്‌ ഒരുസംഘം ആഭരണങ്ങള്‍ കൊണ്ടുപോയ വാഹനങ്ങള്‍ തടഞ്ഞ് ഡ്രൈവര്‍മാരെ വാഹനത്തില്‍ നിന്ന് ബലം പ്രയോഗിച്ച്‌ പുറത്താക്കി വാഹനങ്ങളുമായി കടന്നുകളഞ്ഞെന്നാണ് പരാതിയില്‍ പറയുന്നത്.
വാഹനങ്ങളിലുണ്ടായിരുന്ന ആഭരണങ്ങള്‍ക്ക് എല്ലാ രേഖകളും ഉണ്ടായിരുന്നതായും ഇന്‍ഷുറന്‍സ് കമ്ബനിയെ നഷ്ടപരിഹാരത്തിന് സമീപിക്കുമെന്നും കമ്ബനി അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് കമ്ബനി പൊലീസില്‍ പരാതി നല്‍കി.