പിണറായി വിജയൻ ഏറ്റവും മോശം മുഖ്യ മന്ത്രയെന്ന് ഗൂഗിളും

">

തിരുവനന്തപുരം: ഇന്ത്യയിലെ മോശം മുഖ്യമന്ത്രി ആര് എന്ന് ചോദ്യത്തിന് അത് കേരളാ മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് ഗൂഗിളിന്റെ മറുപടി. മോശം മുഖ്യമന്ത്രിയെ തിരഞ്ഞാൽ ആദ്യം തെളിയുക പിണറായി വിജയന്റെ വിക്കിപീഡിയ പേജാണ്. ശബരിമലയിൽസ്ത്രീ പ്രവേശന വിധി അനുവദിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ വലിയ തോതിലുള്ള വിദ്വേഷ പ്രചാരണങ്ങളാണ് നടക്കുന്നത്. വിശ്വാസങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കാനൊരുക്കമല്ലാത്ത സർക്കാരിനെയും മുഖ്യമന്ത്രിയേയും പാഠം പഠിപ്പിക്കണമെന്ന ആഹ്വാനങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. മുഖ്യമന്ത്രിയെ വധിക്കണമെന്നുപോലുമുള്ള പരസ്യമായ ആഹ്വാനങ്ങൾ പോലും നടന്നു. മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന വൻ ക്യംപെയിനിങ്ങിന്റെ ഫലമാണ് സെർച്ച് റിസർട്ട് എന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. ഇതിനെതിരെ പ്രതിരോധ ക്യാമ്പെയിനും സോഷ്യൽ മീഡിയയിൽ ആരംഭിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors