Post Header (woking) vadesheri

അഡ്വ.ഏ.ഡി.ബെന്നിക്കു് വിശ്വമുദ്ര പുരസ്കാരം സമ്മാനിച്ചു.

Above Post Pazhidam (working)

പാലക്കാട്‌ : വേറിട്ട മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി. ബെന്നിക്ക് വിശ്വമുദ്ര പുരസ്കാരം സമർപ്പിച്ചു. കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും ആർ.ടി.ഐ.കൗൺസിലും സംയുക്തമായി ചിറ്റൂർ നെഹ്രു ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഉപഭോക്തൃ കുടുംബ സംഗമത്തിൽ വെച്ചാണ് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അഡ്വ.ഏ.ഡി.ബെന്നിക്ക് പുരസ്കാരം നൽകി ആദരിച്ചത്.

Poonthanam

Vasudev Inn

ഉപഭോക്തൃ കേസുകൾ നടത്തി റെക്കോഡിട്ടിട്ടുള്ള ബെന്നി വക്കീൽ ഉപഭോക്തൃ വിദ്യാഭ്യാസ രംഗത്തു് സജീവമായി ഇടപെട്ടു വരുന്നു.സാംസ്കാരിക രംഗത്തും ജീവകാരുണ്യരംഗത്തും ബെന്നി വക്കീൽ സജീവമാണ്. കിഡ്ണി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക സെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്. ആയിരത്തിലധികം ലേഖനങ്ങളും വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി ആയിരത്തിലധികം വീഡിയോകളും ബെന്നി വക്കീലിൻ്റേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്.

Rugmani 700-200

First Paragraph Jitesh panikar (working)

വൃക്കരോഗികൾക്ക് വേണ്ടി പ്രവർത്തിച്ചു വരവെ വൃക്കരോഗം ബാധിച്ച് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്ക് തിരിച്ചു വന്ന ബെന്നി വക്കീലിൻ്റെ ജീവചരിത്ര ഗ്രന്ഥം പത്മവ്യൂഹം ഭേദിച്ച് പ്രചോദനാത്മകമാണ്. സംസ്ഥാന വൈദുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.കെ.എസ്.ഇ.ബി.ഡയറക്ടർ വി.മുരുകദാസ് മുഖ്യ പ്രഭാഷണം നടത്തി.

കൊച്ചി കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയറും കെ ഇ പി ഐ പി ചെയർമാനുമായ സാബു ജോർജ്, കൺസ്യൂമർ പ്രൊട്ടക്ഷൻ കേരള പ്രസിഡൻ്റ് പ്രിൻസ് തെക്കൻ, ജോസഫ് വർഗ്ഗീസ് വെളിയത്ത്, ദീപ മേനോൻ, ആൻ മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.