സംസ്ഥാന വനിത കമ്മീഷൻ മെഗാ അദാലത്തു സംഘടിപ്പിച്ചു
തൃശ്ശൂർ : കേരള സംസ്ഥാന വനിത കമ്മീഷൻ തർക്ക പരിഹാരത്തിനായി മെഗാ അദാലത്തു സംഘടിപ്പിച്ചു. ടൗൺ ഹാളിൽ നടന്ന അദാലത്തിൽ ആറു സെക്ഷനുകളിലായി 89 പരാതികൾ വനിത കമ്മീഷൻ അംഗങ്ങളായ ഇ എം രാധ, അഡ്വക്കേറ്റ് ഷിജി ശിവജി, കൗൺസിലർമാരായ അഡ്വ. കെ എൻ സിനിമോൾ, അഡ്വ. ഇന്ദു മേനോൻ, അഡ്വ. ടി. എസ് സജിത, അഡ്വ, എം പ്രതിഭ റാം എന്നിവരടങ്ങുന്ന സിറ്റിങ് അംഗങ്ങൾ പരിഗണിച്ചു. ഇരുപത്തിനാല് കേസുകൾ തീർപ്പാക്കി.
റിപ്പോർട്ടിനായ് പത്തൊമ്പതും കൗൺസിലിഗിനായി നാലും പരാതികൾ മാറ്റിവെച്ചു. നാല് ല്പത്തിരണ്ടു കേസുകൾ അടുത്ത അദാലത്തിൽ പരിഗണിക്കും. വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട് അഞ്ചു പരാതികൾ പരിഗണിച്ചു. അ തിർത്തി തർക്കം, ജോലി സ്ഥലത്തെ വിവേചനം, വിവാഹ മോചനം ആവശ്യപ്പെട്ടുള്ള തർക്കങ്ങൾ എന്നിവയാണ് അദാലത്തിൽ ഉന്നയിക്കപ്പെട്ട മറ്റ് കേസുകൾ. വയോജന സമൂഹം കൂടുതൽ ഒറ്റപെടലുകൾ നേരിടുന്ന സാഹചര്യത്തിൽ വയോജന സംരക്ഷണ നിയമം കൂടുതൽ ശക്തമായി നടപ്പിൽ വരുത്താൻ വേണ്ടപ്പെട്ട അധികൃതർ ശ്രദ്ധിക്കണം എന്ന് വനിതാ കമ്മീഷൻ അംഗം ഇ എം രാധ അഭിപ്രായപ്പെട്ടു.