മുൻ സഹകരണ വകുപ്പ് മന്ത്രി സി എൻ ബാലകൃഷ്ണൻ അന്തരിച്ചു
തൃശൂർ : തൃശ്ശൂരിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ സഹകരണ വകുപ്പ് മന്ത്രി സി എൻ ബാലകൃഷ്ണൻ 84 അന്തരിച്ചു. കടുത്ത ന്യുമോണിയ ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു . 2011 വടക്കാഞ്ചേരിയിൽ നിന്ന് ആദ്യമായാണ് അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചു മന്ത്രിയായി .അതിനു മുന്നത്തെ തിരഞ്ഞെടുപ്പിൽ കുന്നംകുളത്ത് അവസാന നിമിഷമാണ് ടിക്കറ്റ് നഷ്ടപ്പെട്ടത് . ഖാദി ബോർഡ് ജീവനക്കാരൻ ആയി പൊതു പ്രവർത്തന രംഗത്ത് വന്ന ബാലകൃഷ്ണൻ ഖാദി മേഖലയ്ക്ക് വലിയ സംഭാവന നൽകിയ വ്യക്തി യായിരുന്നു . സംഘടനാ കോൺഗ്ര സിൽ നിന്നും കോൺഗ്‌സിൽ എത്തി ആദ്യം തൃശ്ശൂർ ജില്ലാ ട്രഷറർ ആയി നീണ്ട കാലം പ്രവർത്തിച്ചു .കരുണാകരന്റെ വിശ്വസ്തനായി മാറിയ അദ്ദേഹത്തെ ജില്ലാ പ്രസിഡന്റ് ആയി നിയമിച്ചു .ദീർഘകാലമാണ് ആ പദവിയിൽ അദ്ദേഹം വിരാജിച്ചത് . കോൺഗ്രസിന്റെ ജില്ലയിൽ സുവർണ കാലഘട്ടം കൂടിയായിരുന്നു അത് . ഇൻഡിയിൽ തന്നെ ഒരു ജില്ലാ കമ്മറ്റിക്ക് ഇത്ര വലിയ കെട്ടിടം പണിത് നൽകിയത് ബാലകൃഷ്ണന്റെ സംഘാടക മികവും ഇച്ഛാശക്തിയും കൊണ്ട് മാത്രമാണ് . കെ പി സി സിയുടെ ട്രഷർ ആയും അദ്ദേഹം പ്രവർത്തിച്ചു . ജില്ലയിലെ സഹകരണ പ്രസ്ഥാനത്തിന്റെ അമരക്കാരൻ കൂടിയായിരുന്നു . കെ കരുണാകരൻ ഡി ഐ സി ഉണ്ടാക്കി പാർട്ടി വിട്ടപ്പോൾ കോൺഗ്രസിന്റെ കൂടെത്തന്നെ നിന്ന് പാർട്ടിയോടാണ് കൂറ് എന്ന് പ്രഖ്യാപിച്ചു .ഭാര്യ തങ്കമണി ജില്ലാ ഭാരവാഹിയായ മകൾ ഗീത തൃശൂർ കോർപ്പറേഷൻ കൗൺസിലർ കൂടിയാണ് . സംസ്കാരം ചൊവ്വാഴ്ച നടക്കും