ചങ്കത്ത് മൂകാമി അമ്മ ട്രസ്റ്റ് പുരസ്കാരം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിന് സമ്മാനിക്കും

">

ഗുരുവായൂർ : ചങ്കത്ത് മൂകാമി അമ്മ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിന് സമ്മാനിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .ചൊവ്വാ ഴ്ച വൈകീട്ട് 3.30ന് തിരുവെങ്കിടം എൻ എസ് എസ് കരയോഗം ഹാളിൽ നടക്കുന്ന ചടങ്ങിൽ തന്ത്രി കുടുംബാംഗം ചേന്ദസ് ദിനേശൻ നമ്പൂതിരിപ്പാട് പുരസ്‌കാരം സമ്മാനിക്കും .ട്രസ്റ്റ് ചെയർ മാൻ വി ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിക്കും . രാധാകൃഷ്ണൻ കാക്കശ്ശേരി ,ശ്രീദേവി ബാലൻ ,ജി കെ പ്രകാശൻ , ടി എൻ മുരളി ,പി വി മുഹമ്മദ് യാസീൻ തുടങ്ങിയവർ സംസാരിക്കും . എം ശ്രീനാരായണൻ ,കെ ടി സഹദേവൻ ,ബാലൻ വർണാട്ട് എന്നിവർ വാർത്ത സമ്മേനത്തിൽ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

Sponsors