കടപ്പുറം പഞ്ചായത്ത് വികസന സെമിനാർ

ചാവക്കാട് : കടപ്പുറം പഞ്ചായത്ത് 2019-20 വര്‍ഷത്തെ പദ്ധതി രൂപവത്കരണത്തിനായി
നടത്തിയ വികസന സെമിനാറില്‍ കുടിവെള്ളം, മാലിന്യ നിര്‍മ്മാ ര്‍ജ്ജനം,
സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണം, എന്നിവക്ക് മുൻഗണന. വൃദ്ധ ജനങ്ങള്‍ക്ക് പകല്‍ വീട്,
ഭിന്നശേഷിക്കാര്‍ക്ക് ബഡ്സ് സ്കൂള്‍ തുടങ്ങിയ പദ്ധ തികളും അടുത്ത സാമ്പത്തിക
വര്‍ഷ ത്തില്‍ പൂര്‍ത്തിയാക്കും. കട പ്പുറം പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ നടന്ന ച
ടങ്ങ് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ.ബഷീര്‍ ഉദ്ഘാടനം ചെയ്തു.

വൈസ്പ്രസിഡന്‍റ് മൂക്കൻ കാഞ്ചന അധ്യക്ഷയായി. ചാവക്കാട് ബ്ലോക്ക് പഞ്ചായ ത്ത്
സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍മാൻ പി.മുസ്താഖലി മുഖ്യാതിഥിയായി.
കടപ്പുറം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍മാൻ കെ.ഡി. വീരമണി,
ചെയര്‍പേഴ്സണ്‍ ഷംസിയ, മെമ്പ ര്‍ മാരായ പി.വി.ഉമ്മര്‍ കുഞ്ഞി , പി.എം.
മുജീബ്, എം.കെ.ഷണ്‍മുഖൻ , നിത, റസിയ, ശരീഫ,ഷാലിമ, പി.എ.അഷ്ക്കറലി,
ശ്രീബരതിഷ്, റെഫീഖ, ഷൈല,പഞ്ചായ ത്ത് സെക്രട്ടറി ജോസഫ്, തുടങ്ങിയവര്‍
സംസാരി ച്ചു.