Header

മുസ്ലിം യൂത്ത് ലീഗ് യുവജനയാത്ര ബുധനാഴ്ച തൃശൂര്‍ ജില്ലയില്‍

ചാവക്കാട്: വര്‍ഗീയ മുക്ത ഭാരതം അക്രമരഹിതകേരളം എന്ന മുദ്രാവാക്യവുമായി കാസര്‍കോഡ് നിന്നും നവമ്പര്‍ 24 ആരംഭിച്ച മുസ്ലിം യൂത്ത് ലീഗ് യുവജനയാത്ര ഇന്ന് ബുധന്‍ തൃശൂര്‍ ജില്ലയിലേക്കു
പ്രവേശിക്കുമെന്ന് മസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും സ്വാഗതസംഘം ചെയര്‍മാനുമായ സി എച്ച് റഷീദ്, വര്‍ക്കിംങ്ങ് ചെയര്‍മാന്‍ ആര്‍ വി അബ്ദുല്‍ റഹീം എന്നിവര്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.

രാവിലെ 9 മണിക്ക് അണ്ടത്തോട്സെന്‍ററില്‍ നിന്നാണ് യുവജനയാത്ര ജില്ലയിലെ പര്യടനം ആരംഭിക്കുക. സീകരണ പൊതു സമ്മേളനം ുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്
ഉദ്ഘാടനം ചെയ്യും സംസ്ഥാന ജില്ലാ മണ്ഡലം മുസ്ലിം ലീഗ് നേതാക്കളും പോഷക സംഘടനാ നേതാക്കളും പരിപാടില്‍ സംബന്ധിക്കും ഉച്ചയോടെ എടക്കഴിയൂരിലെത്തുന്ന യുവജനയാത്ര ഉച്ചഭക്ഷണത്തിനു ശേഷം വൈകീട്ട് 3 മണിക്ക്ആരംഭിക്കും വൈകീട്ട് ആറു മണിക്ക് മുന്‍സിപ്പല്‍ സ്കയറില്‍ ഉജജലവരവേല്‍പ്പു
നല്‍കും തുടര്‍ന്ന് സമാപനസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്
തങ്ങള്‍ ഉദ്ഘാടനം ചെയ്യും കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ,മുഖ്യാതിഥിയായിരിക്കും.

Astrologer

യൂത്ത് ലീഗ് അഖി ലേന്ത്യ വൈസ് പ്രസിഡന്‍റ്ഫൈസല്‍ ബാബു,മുഖ്യപ്രഭാഷണം നടത്തും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ അഡ്വ: പി എം സാദിഖലി,അബ്ദു റഹിമാന്‍ രണ്ടത്താണി
തുടങ്ങിയവര്‍ സംബന്ധിക്കും വൈറ്റ് ഗാര്‍ഡ് പരേഡിന്‍റെ അകമ്പ ടിയോടെയാണ് യുവജനയാത്ര ചാവക്കാട്ടേക്ക് കടന്നുവരിക. ഫൈനാൻസ് ചെയര്‍മാന്‍ ജലീല്‍ വലിയകത്ത് ജില്ലാ ലീഗ് സെക്രട്ടി പി എ ഷാഹുല്‍ ഹമ്മീദ് മണ്ഡലം ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ കരീം ജനറല്‍ കണ്‍വീനര്‍
ടി കെ ഉസ്മാന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.