Madhavam header
Above Pot

ഇരട്ടപ്പുഴ എൽ.പി. സ്‌കൂൾ സ്ഥലം സർക്കാർ ഏറ്റെടുക്കണമെന്ന് കടപ്പുറം പഞ്ചായത്ത്

ചാവക്കാട് : ഇരട്ടപ്പുഴ എൽ.പി. സ്‌കൂൾ സ്ഥലം സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കടപ്പുറം പഞ്ചായത്ത് ഭരണസമിതി വിദ്യാഭ്യാസ മന്ത്രിയ്ക്ക് നിവേദനം നൽകി
കടപ്പുറം ഗ്രാമ പഞ്ചായത്തിലെ ഇരട്ട പുഴ എൽ.പി.സ്‌കൂളിന്റെ സ്ഥലം ഉടമ വിട്ടുതരാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തിരമായി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് നിവേദനം നൽകി . കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ ബഷീറാണ് നിവേദനം നൽകിയത് .

നൂറ് വർഷത്തോളം പഴക്കമുള്ള സ്‌കൂൾ കടപ്പുറം ഗ്രാമ പഞ്ചായത്തിന് സർക്കാർ വിട്ടു നൽകിയെങ്കിലും സ്ഥലം ഇപ്പോഴും സ്വകാര്യ വ്യക്തിയുടെ കൈയിലാണ്. ഇത് മൂലം സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുവാനും കെട്ടിടം പുതിയ നിർമ്മിക്കുവാനും സാധിക്കുന്നില്ലെന്നും നിവേദനത്തിൽ പറയുന്നു. സർക്കാരിലേക്ക് സ്ഥലം വിട്ടു കൊടുക്കാത്തതിനാൽ സ്‌കൂൾ കെട്ടിടം ക്യത്യമായി അറ്റകുറ്റ പണി നടത്തുന്നതിനും സാധിക്കാത്ത അവസ്ഥയിലാണ്. കൃത്യമായ മെയ്ന്റനൻസ് നടക്കാത്തതിനാൽ കെട്ടിടത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കുന്ന അവസ്ഥയിലാണ്.

Astrologer

വർഷങ്ങളായി ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടിട്ടും സ്ഥലം വിട്ടു തരാതെ ഒഴിഞ്ഞു മാറുകയായിരുന്നു സ്ഥലമുടമകളെന്നും പറയുന്നു. സ്‌കൂൾ വികസന സമിതിയും ഗ്രാമസഭയും ഗ്രാമ പഞ്ചായത്ത് ബോർഡും സ്ഥലം സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയും തുടർനടപടികൾക്കായി തൃശ്ശൂർ ജില്ലാ കലക്ടർ മുഖേന സംസ്ഥാന സർക്കാരിലേക്ക് തീരുമാനം നൽകിയിട്ടുള്ളതുമാണ്. നടപടികൾ വേഗത്തിലാക്കണമെന്ന കടപ്പുറം ഗ്രാമ പഞ്ചായത്തിന്റെ നിവേദനമാണ് മന്ത്രിക്ക് സമർപ്പിച്ചത്. ഗ്രാമപഞ്ചായത്തിന്റെ ആവശ്യം വേഗത്തിൽ നടപ്പിലാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി.

Vadasheri Footer