Post Header (woking) vadesheri

ദേവസ്വത്തിൽ സംസ്കൃതഭാഷാ പരിചയ കോഴ്സ്

Above Post Pazhidam (working)

ഗുരുവായൂർ : സംസ്കൃത ഭാഷ പഠിക്കാനും മനസിലാക്കാനും ഗുരുവായൂർ ദേവസ്വം അവസരം ഒരുക്കുന്നു. ദേവസ്വം വൈദിക സാംസ്കാരിക പഠന  കേന്ദ്രം നടത്തുന്ന സംസ്കൃതം ഭാഷാപരിചയ കോഴ്സിന്റെ രണ്ടാം ബാച്ച് 2026 ഏപ്രിൽ മാസത്തിൽ ആരംഭിക്കും.


സംസ്കൃതം എഴുതുവാനും വായിക്കുവാനുമുള്ള പ്രാപ്തി.
ലഘുശ്ലോകങ്ങളും സാഹിത്യഭാഗങ്ങളും മനസ്സിലാക്കാനുള്ള പാടവം,
നാരായണീയം, ഭഗവദ്ഗീത, ഭാഗവതം, സംസ്കൃതസാഹിത്യകൃതികൾ, ദർശനങ്ങൾ മുതലായവയെക്കുറിച്ചുള്ള അറിവ് എന്നിവ ലഭിക്കാൻ ഈ കോഴ്സ് പര്യാപ്തമാണ്.
ഭാഷാപ്രയോഗനൈപുണ്യവും കരസ്ഥമാക്കാം.


കോഴ്സിൻ്റെ കാലാവധി- 3 മാസം.
പ്രായപരിധി – 12 വയസ്സ് മുതൽ 55 വയസ്സ് വരെ.
കോഴ്സ് ഫീസ് – 1500 /- രൂപയാണ്. ഹിന്ദു വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാംവിശദ വിവരങ്ങൾക്ക് :

8281882737 – 9544890441 –

First Paragraph Jitesh panikar (working)