Header 1 = sarovaram
Above Pot

ചാവക്കാട് നഗരസഭക്ക് അഗ്രോ ക്ലിനിക്ക് അനുവദിക്കും : മന്ത്രി വി എസ് സുനിൽ കുമാർ

ചാവക്കാട്: കൃഷിഭവന്‍റെ ഭാഗമായി ചാവക്കാട് നഗരസഭക്ക് അഗ്രോ ക്ലിനിക്ക് അനുവദിക്കുമെന്ന് മ ന്ത്രി വി.എസ്.സുനില്‍കുമാര്‍.  .നഗരസഭയുടെ കൃഷിഭവൻ , ആയ്യൂര്‍വ്വേദ-ഹോമിയോ ഡിസ്പെൻ സ റികള്‍ എന്നിവക്കായി പണിതീര്‍ ത്ത ആര്‍.കെ.ഉമ്മ ര്‍ സ്മാരക അനക്സ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മ ന്ത്രി. കൃഷിയും ആരോ ഗ്യവും പരസ്പരം ബന്ധെ പ്പട്ടു കിടക്കുന്നവയാണെന്നും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സ്വയം ഉല്‍ പ്പാദി പ്പിക്കാൻ  കഴിഞ്ഞാ ല്‍ ഇതരസംസ്ഥാനങ്ങളില്‍
നിന്നുള്ളഭക്ഷ്യോല്‍പ്പന്നങ്ങളുടെവരവ്കുറക്കാനാവുമെന്നും മ ന്ത്രി പറഞ്ഞു .

നമ്മു ടെ നാട്ടില്‍ തന്നെ കാര്‍ഷികോല്‍ പ്പന്നങ്ങള്‍ ഉല്‍ പ്പാദി പ്പിക്കാനായാല്‍ ജനങ്ങള്‍ക്ക് മിക ച്ച ആരോഗ്യം ഉറ പ്പുവരു ത്താനാവും.അലോ പ്പതി ചികിത്സക്കു മാത്രമായി സര്‍ക്കാര്‍ പ്രത്യേക പരിഗണന
യൊന്നും നല്‍കുന്നില്ല.ആയുര്‍വ്വേദ,ഹോമിയോ ചികിത്സ രീതികള്‍ക്കും തുല്യമായ പരിഗണന നല്‍കും.മിക ച്ച ചികിത്സ സൗകര്യങ്ങള്‍ ഒരുക്കുകയെന്നതിലുപരി രോഗങ്ങള്‍ തടയുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യംനല്‍കുന്നത്-മ ന്ത്രി പറമു.ജനകീയാസൂത്രണ പദ്ധ തി പ്രകാരം 60 ലക്ഷംരൂപ ചെലവിലാണ് ഇരു നിലകളോടുകൂടിയ അനക്സ് കെട്ടിടം നിര്‍മി ച്ചത്.

Astrologer

താഴെ ത്ത നിലയില്‍ കൃഷിഭവനും മുകളിലെ നിലയില്‍ ആയുര്‍വ്വേദ,ഹോമിയോ ഡിസ്പെൻ സറികളുമാണ് പ്രവര്‍ ത്തിക്കുക.നഗരസഭ ചെയര്‍മാൻ എൻ .കെ.അക്ബര്‍ അധ്യക്ഷനായി.വൈസ് ചെയര്‍പേഴ്സൻ  മഞ്ജുഷ സുരേഷ്,എ.എ ച്ച്.അക്ബര്‍,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം.കൃഷ്ണദാസ്,പി.മുഹമ്മ ദ് ബഷീര്‍,
ഇ.ജെ.ജോസ്,ലാസര്‍പേരകം,പി.കെ.സെയ്താലിക്കുട്ടി,നഗരസഭ സെക്രട്ടറി ടി.എൻ  .സിനി തുടങ്ങിയവര്‍ സംസാരി ച്ചു.

Vadasheri Footer