ചാവക്കാട് സബ് ജയിലിൽ ലോക എയ്ഡ്‌സ് ദിനാചരണം

">

ചാവക്കാട് : ചാവക്കാട് സബ് ജയിലിൽ ലോക എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു. ചാവക്കാട് താലൂക്ക് ആസ്പത്രിയിലെ ജ്യോതിസ്സ് കൗൺസിലിംങ് സെന്റർ, ത്യശൂർ സെന്റ് തോമാസ് കോളെജ് സോഷ്യൽ വർക്ക് വിഭാഗം എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് എയ്ഡ്‌സ് ദിനാചരണം നടത്തിയത്. ദിനാചരണം സബ് ജയിൽ സൂപ്രണ്ട് എം.വി തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു. താലൂക്ക് ആസ്പത്രി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സി.വി അജയ്കുമാർ ലോക എയ്ഡ്‌സ് ദിനാചരണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങിൽ ഐ.സി.ടി.സി കൗൺസിലർ പി.പി ഫാൻസി സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ രക്തപരിശോധനയും സംഘടിപ്പിച്ചു. സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളുടെ നേത്യത്വത്തിൽ എയ്ഡ്‌സ് ബോധവത്ക്കരണ തെരുവുനാടകവും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

Sponsors