മെട്രോലിങ്ക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഖില കേരള ചിത്രരചനമത്സരം സംഘടിപ്പിച്ചു

">

ഗുരുവായൂർ : മെട്രോലിങ്ക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഖില കേരള ചിത്രരചനാമത്സരത്തിന്റെ ഉദ്ഘാടനം ഗീതഗോപി എം.എൽ.എ നിർവ്വഹിച്ചു. മമ്മിയൂർ ലിറ്റിൽ ഫ്‌ളവർ കോളേജിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് കെ.കെ.സേതുമാധവൻ അധ്യക്ഷത വഹിച്ചു. നടൻ ശിവജി ഗുരുവായൂർ, ആർട്ടിസ്റ്റ് ഗായത്രി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പി.എസ്.പ്രേമാനന്ദൻ, എൻ.ശിവശങ്കരൻ, ബാബു വർഗീസ്, പി.എസ്.ചന്ദ്രൻ, കെ.വി.ശശി, ടി.ഡി.വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു. 114 സ്‌കൂളുകളിൽ നിന്നായി 3118 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. 542 കുട്ടികളെ പങ്കെടുപ്പിച്ച ചമ്മണ്ണൂർ അമൽ സ്‌കൂൾ പ്രത്യക പുരസ്‌കാരത്തിന് അർഹരായി. ജനുവരിയിൽ നടക്കുന്ന സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *

Sponsors