ജീവദാനം ചാരിറ്റി ട്രസ്റ്റിന്റെ ജനറൽ ബോഡി യോഗവും മെമ്പർ ഷിപ്പ് വിതരണവും നടന്നു.
ചാവക്കാട് : ബ്ലാങ്ങാട് പുതിയതായി രൂപം കൊണ്ട ജീവദാനം ചാരിറ്റി ട്രസ്റ്റിന്റെ ജനറൽ ബോഡി യോഗവും മെമ്പർ ഷിപ്പ് വിതരണവും നടന്നു . കടപ്പുറം പഞ്ചായത് അംഗം കെ ഡി വീരമണി ആദ്യ മെമ്പർ ഷിപ്പ് ഇ ആർ സോമന് കൊടുത്തുകൊണ്ട് ഉൽഘാടനം നിർവഹിച്ചു . വൈലി ക്ഷേത്രത്തിന്റ പിൻ വശത്തുള്ള മരണാന്തര കമ്മറ്റിയിൽ ഓഫീസിൽ നടന്ന യോഗത്തിൽ ജീവദാനം പ്രസിണ്ടന്റ് കെ കെ സുബ്രമുണ്യൻ അധ്യക്ഷ വഹിച്ചു . ആദ്യ സംഭാവന ചാലിൽ മാമി കാസിം ഹജുമ്മ പ്രിസണ്ട കെ കെ സുബർമണ്യന് നൽകുകയുണ്ടായി. യോഗത്തിൽ ജീവദാനത്തിന്റ ഗൾഫ് കോർ ഡി നേ റ്റ ർ ആയി ചാലിൽ റാഫിയെ തിരഞ്ഞെടുത്തു . ചാലിൽ അബുബക്കർ, സതീഷ് അപ്സര, ആലിൽ വേദുരാജ്, കെ വി ഷെബിർ, മുഹമ്മദ് സെഹിർ ബാബു തുടങ്ങിവർ പ്രസംഗിച്ചു. സെക്രട്ടറി സുധിദ്രൻ കെ ജി സ്വാഗതവും ചാലിൽ മുഹമ്മദലി നന്ദിയും പറഞ്ഞു