Header 1 vadesheri (working)

മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് നടികൾ

Above Post Pazhidam (working)

കൊച്ചി: അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനം. മാധ്യമങ്ങളോട് സംസാരിക്കുമ്ബോള്‍ എ.എം.എം.എയുടെ പ്രസിഡന്റ് മൂന്ന് നടിമാരെന്നാണ് ഞങ്ങളെ അഭിസംബോധന ചെയ്തത്. നടിമാര്‍ മാത്രമല്ല, ഞങ്ങള്‍ക്ക് മൂന്ന് പേരുകളുണ്ട്. എന്തുകൊണ്ട് അദ്ദേഹം പേര് വിളിച്ച്‌ അഭിസംബോധന ചെയ്തില്ല? വാര്‍ത്താസമ്മേളനത്തിന്റെ തുടക്കത്തിലാണ് മോഹന്‍ലാലിനെതിരെ നടി രേവതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്.

First Paragraph Rugmini Regency (working)

താന്‍ അമ്മ എന്ന സംഘടനയിലെ അംഗമാണ്. പക്ഷേ ഒരു പരിപാടിക്കും വിളിച്ചിട്ടില്ല. ഡബ്ല്യുസിസി ഉണ്ടായത് കൊണ്ടുമാത്രമാണ് ഈ മേഖലയിലേക്ക് ഇറങ്ങിയത്. ഓഗസ്റ്റില്‍ അമ്മ എക്‌സിക്യൂട്ടിവ് അംഗങ്ങളോടു സംസാരിച്ചിരുന്നു. കുറ്റാരോപിതന്‍ സംഘടനയുടെ അകത്താണ്. പീഡനം അനുഭവിച്ച ആള്‍ പുറത്താണ്. ഇതാണോ നീതിയെന്നും രേവതി ചോദിച്ചു.

വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് സംഘടിപ്പിക്കുന്ന വാര്‍ത്ത സമ്മേളനത്തില്‍ നടിമാരായ പാര്‍വ്വതി പത്മപ്രിയ ,രേവതി, ബീന പോള്‍, അഞ്ജലി മേനോന്‍, അര്‍ച്ചന പത്മിനി, റിമ ക്ലല്ലിങ്കല്‍ ദീദീ ദാമോദരന്‍, സജിത മഠത്തില്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. പ്രതിഷേധാര്‍ഹമായി കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് നടിമാര്‍ എത്തിയിരിക്കുന്നത്.

Second Paragraph  Amabdi Hadicrafts (working)

നടിക്കെതിരെ അതിക്രമം നടന്നിട്ട് വേണ്ടരീതിയിലുള്ള പിന്തുണ കിട്ടിയില്ലെന്ന് സംവിധായികയായ അഞ്ജലി മേനോന്‍ പറഞ്ഞു. അതുകൊണ്ടാണ് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഇട വന്നത്. ഇന്ത്യ മുഴുവനും ഒരു മൂവ്‌മെന്റ് നടക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതില്‍ നടപടി എടുക്കുന്നു. സ്ത്രീകള്‍ പറയുന്നത് വിശ്വസിക്കുന്നു. പക്ഷേ കേരളത്തില്‍ വാക്കാലെയല്ലാതെ കുറച്ചുകൂടി ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അഞ്ജലി മേനോന്‍ കൂട്ടിച്ചേര്‍ത്തു.