Header

‘സ്‌നേഹസ്പര്‍ശം’ കൂട്ടായ്മ സൗഹൃദ സദസ് സംഘടിപ്പിച്ചു .

ഗുരുവായൂര്‍: മുതിര്‍ന്ന പൗരന്‍മാരുടെ ‘സ്‌നേഹസ്പര്‍ശം’ കൂട്ടായ്മ സംഘടിപ്പിച്ച സൗഹൃദ സദസ് കൊച്ചിൻ ദേവസ്വം ബോർഡ് വിജിലന്‍സ് ഓഫിസര്‍ ആര്‍.കെ.ജയരാജ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡൻറ് ആര്‍.വി.അലി അധ്യക്ഷത വഹിച്ചു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ, മാധ്യമ പ്രവര്‍ത്തകരായ ജോഫി ചൊവ്വന്നൂർ, ലിജിത് തരകൻ, പ്രളയകാലത്ത് രക്ഷാപ്രവർത്തനം നടത്തിയ രഞ്ജിനി അനിലൻ എന്നിവരെ അനുമോദിച്ചു. പി.പി.വർഗീസ്, കെ.കെ.ശ്രീനിവാസന്‍, അനിൽ കല്ലാറ്റ്, പ്രഹ്ലാദൻ മാമ്പറ്റ്, നാരായണൻ നമ്പൂതിരി, ജോസ് ചിറ്റിലപ്പിള്ളി എന്നിവർ സംസാരിച്ചു.