ഗുരുവായൂർ ടൗൺ ക്ലബ്ബ് വാർഷികവും ,പുരസ്‌ക്കാര ദാനവും ഞായറഴ്ച

">

ഗുരുവായൂർ : ഗുരുവായൂർ ടൗൺ ക്ലബ്ബ് പത്താ മത് വാർഷികവും കുടുംബസംഗവും പുരസ്‌കാരദാനവും ഞായറാഴ്ച വൈകീട്ട് 5.30 ന് ഗുരുവായൂർ ലയൺസ് ഹാളിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർഷികാഘോഷ ചടങ്ങുകൾ ഗീതാ ഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്യും . ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻര് വി.കെ സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. നഗരസഭ കൗൺസിലർ അഭിലാഷ് വി ചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കും .ചടങ്ങിൽ ഈ വർഷത്തെ മീഡിയ പുരസ്‌കാരം നേടിയ ജോഫി ചൊവ്വന്നൂർ, സോപാന സംഗീത റെക്കോർഡ് ജേതാവ് ജ്യോതിദാസ് ഗുരുവായൂർ എന്നിവരെ ആദരിക്കും . മുഖ്യമന്ത്രിയുെ ദുരതാശ്വാസ നിധിയിലേക്ക് ക്ലബ്ബ് സമാഹരിച്ച 25,000 രൂപ ചടങ്ങിൽ കൈമാറും കൂടാതെ അർഹരായ 10 പേർക്ക് ചികിൽസാ ധനസഹായവും വിതരണം ചെയ്യും. ക്ലബ്ബ് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ വിദ്യാഭ്യാസ പുരസ്‌കാരം നൽകി ചടങ്ങിൽ അനുമോദിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ക്ലബ്ബ് സെക്രട്ടറി സി.ഡി ജോൺസൺ , ട്രഷറർ കെ.ബി ഷൈജു, ഭാരവാഹികളായ എ.ബി ഷാജി, വി.കെ അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors