ഷിർദ്ദിസായി ബാബ നൂറാം സമാധി മഹോത്സവത്തിന് തുടക്കമായി

">

ഗുരുവായൂർ: സായി സഞ്ജീവനി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഷിർദ്ദിസായി ബാബയുടെ നൂറാം സമാധി മഹോത്സവത്തിന് തുടക്കമായി – ഏഴു ദിവസം നീണ്ടു നിൽക്കുന്ന ആദ്ധ്യാത്മിക ജീവകാരുണ്യ പദ്ധതികൾ ബി.ജെ.പി ദേശീയ സമിതിയംഗം സി.കെ.പത്മനാഭൻ ഗുരുവായൂർസായി മന്ദിരത്തിൽ ഉദ്ഘാടനം ചെയ്തു. മത ചിന്തകൾക്ക് അതീതമായി സമൂഹത്തെ ആത്മീയതയിലേക്ക് നയിക്കാൻ കഴിഞ്ഞ ദിവ്യാത്മാവായിരിന്നു ബാബ എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രളയബാധിതർക്ക് നിത്യോപയോഗ സാധനങ്ങളുടെ വിതരണവും, മരുന്ന് വിതരണവും, ചികിത്സാ ധനസഹായ വിതരണവും, മെഡിക്കൽ ക്യാമ്പും നേത്ര പരിശോധനയും ഇന്ന് നടന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവന പ്രവർത്തനങ്ങൾ നടക്കും. സമാധി ദിനമായ ഒക്ടോബർ 19 ന് സായി മന്ദിരത്തിൽ വിദ്യാരംഭം, ഭജന, ദാന യജ്ഞം, സാംസ്കാരിക സമ്മേളനം, മഹാസമാധി പൂമൂടൽ, അരിപ്രസാദ വിതരണം, അന്നദാനം എന്നിവ നടക്കും ഉദ്ഘാടന സഭയിൽ ട്രസ്റ്റ് ചെയർമാൻ ഡോ.എ.ഹരിനാരായണൻ അധ്യക്ഷത വഹിച്ചു. അഡ്വ.മു ള്ളത്ത് വേണുഗോപാൽ, ഐ പി രാമചന്ദ്രൻ ,ഫിറോസ്.പി. തൈപറമ്പിൽ, പി എം രവീന്ദ്രൻ, അരുൺ നമ്പ്യാർ, മോഹനകുമാരി കൂടത്തിങ്കൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors