Header 1 vadesheri (working)

സാധാരണക്കാരെ ഭീഷണി പെടുത്തി പണം പിരിച്ച് സി പി എം സ്വത്ത് ഉണ്ടാക്കുന്നു : ഒ അബ്ദുറഹ്മാന്‍കുട്ടി

Above Post Pazhidam (working)

ചാവക്കാട് : സാധാരണക്കാരായ ജനങ്ങളുടെ കയ്യില്‍ നിന്നും ഭീഷണിപ്പെടുത്തി പണം പിരിച്ചെടുത്ത് സി പി എമ്മിന് സ്വത്തും, ഭൂമിയും, ഉണ്ടാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മുന്‍ ഡി സി സി പ്രസിഡണ്ട് ഒ അബ്ദുറഹ്മാന്‍കുട്ടി അഭിപ്രായപ്പെട്ടു. യു ഡി എഫ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട് നടത്തിയ പ്രതിഷേധസായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യം കട്ടുമുടിക്കാന്‍ വേണ്ടിയാണ് കേന്ദ്ര , കേരള ഗവര്‍മെന്‍റുകള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് . എല്‍ ഡി എഫിലെ ഘടകകക്ഷികള്‍ പോലും അറിയാതെയാണ് സി പി എം കേരളത്തില്‍ തീവെട്ടികൊള്ള നടത്തിയത്. യുഡിഎഫ് ഇതിനെതിരെ ശക്തമായ സമര മുറകളുമായി രംഗത്തിറങ്ങുകയാണ്. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ആര്‍ വി അബ്ദുറഹീം, അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ കെ നവാസ്, എ കെ അബ്ദുല്‍ കരീം, വി കെ മുഹമ്മദ്, പി എ ഷാഹുല്‍ ഹമ്മീദ്‌, വി കെ യൂസഫ്, മന്ദലംകുന്ന് മുഹമ്മദുണ്ണി , ജലീല്‍ വലിയകത്ത്, തോമസ് ചിറമേല്‍, വി കെ ഫസലുല്‍ അലി,
എ എ അലാവുദ്ധീന്‍, എ വി ഹംസ കുട്ടി ഹാജി, കെ പി ഉമ്മര്‍, തെക്കരകത്ത് കരീം ഹാജി, ഉസ്മാന്‍ എടയൂര്‍, നൗഷാദ് തെരുവത്ത്, , ഫൈസല്‍ കാനാമ്പുള്ളി, ഷെരീഫ് ചാവക്കാട്, അലി അകലാട്, ക കെ ഹംസ കുട്ടി, സി മുഹമ്മദലി, സലാം അകലാട്, സി അഷറഫ്, ചാക്കോ, പി കെ അബൂബക്കര്‍ നിയാസ് ഒരുമനയൂര്‍, കെ കെ ഷിബു, സുരേന്ദ്ര മരക്കാന്‍,
ലൈല മജീദ്, പ്രിയ ഗോപിനാഥ്, സുലൈഖ, തുടങ്ങിയവര്‍ സംബന്ധിച്ചു.

First Paragraph Rugmini Regency (working)