Post Header (woking) vadesheri

കരുണ റീഡേഴ്‌സ് ക്ലബ് അംഗങ്ങളുടെ സംഗമം

Above Post Pazhidam (working)

ഗുരുവായൂര്‍: കരുണ റീഡേഴ്‌സ് ക്ലബ്ബിലെ അംഗങ്ങളുടെ സംഗമവും, സാഹിത്യകാരനും, ഗുരുവായൂര്‍ എ.സി.പിയുമായ സുരേന്ദ്രന്‍ മങ്ങാടിന്റെ ഉരഗം എന്ന നോവലിന്റെ ചര്‍ച്ചയും ഞായറാഴ്ച നടക്കുമെന്ന് ക്ലബ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

Poonthanam

ഗുരുവായൂര്‍ നഗരസഭ ഫ്രീഡം ഹാളില്‍ ഉച്ചക്ക് രണ്ട് മുതൽ നടക്കുന്ന സംഗമം പ്രശസ്ത എഴുത്തുകാരനും, സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ പി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും കരുണ ചെയര്‍മാന്‍ ഡോ: കെ.ബി. സുരേഷ് അദ്ധ്യക്ഷത വഹിക്കും

Vasudev Inn
Rugmani 700-200

സുരേന്ദ്രന്‍ മങ്ങാടിന്റെ ഉരഗം എന്ന പുതിയ നോവല്‍, സംഗമത്തില്‍ ചര്‍ച്ചചെയ്യും. അംഗങ്ങള്‍ക്ക് പരസ്പരം പരിചയപ്പെടാനും, സംവദിയ്ക്കാനും, ആശയങ്ങള്‍ പങ്കുവെയ്ക്കാനും ഈ സംഗമം അവസരമൊരുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വായനയിലൂടെ അറിവും, ചിന്തയും, നന്മയും സമൂഹത്തിലേയ്ക്ക് പകരുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിയ്ക്കുന്ന കരുണ റീഡേഴ്‌സ് ക്ലബ്ബിന്റെ പ്രഥമ പരിപാടിയാണ്. വാര്‍ത്താസമ്മേളനത്തില്‍ ഡോ: കെ.ബി. സുരേഷ്, എ.കെ. സുലോചന, പ്രൊഫ: സുജാത വേണുഗോപാല്‍, കെ.കെ. ബക്കര്‍, സതീഷ് വാര്യര്‍, ടി.എം. വിജയന്‍, കെ.പി. ഉണ്ണികൃഷണന്‍ എന്നിവര്‍ സംബന്ധിച്ചു. .

First Paragraph Jitesh panikar (working)