
വൈ.എം.സി.എ കുടുംബ സംഗമം ഞായറാഴ്ച

ഗുരുവായൂര്‍: വൈ.എം.സി.എ ഗുരുവായൂരിന്റെ 28-ാമത് വാര്‍ഷിക കുടുംബ സംഗമം , ഞായറാഴ്ച വൈകീട്ട് 5 ന് ഗുരുവായൂര്‍ നഗരസഭ ടൗണ്‍ഹാളില്‍ സംഘടിപ്പിയ്ക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ.കെ. വത്സരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഗുരുവായൂര്‍ എ.സി.പി സുരേന്ദ്രന് മങ്ങാട് മുഖ്യാതിഥിയായകും പ്രസിഡണ്ട് ബാബു വര്‍ഗ്ഗീസ് അദ്ധ്യക്ഷതവഹിക്കും .

കരുതലോടെ കൈതാങ്ങ് എന്ന പേരിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം, വൈ.എം.സി.എ കേരള റിജിയന് വൈസ് ചെയര്മാന് കുര്യന് തുമ്പുങ്ങലും, പുതിയ ഭരവാഹികളുടെ സ്ഥാനാരോഹണം, ജോബിന് പീറ്ററും ഇന്‍ഡക്ഷന്‍ സെറിമണിയ്ക്ക് ജോസ് നെല്ലങ്കരയും നേതൃത്വം നല്‍കും. ചാവക്കാട് തഹസില്‍ദാര്‍ കെ.ടി. ബാബു, മാധ്യമ പ്രവര്ത്തകന് കെ.ടി. വിന്‍സെന്റ്, ജോണ്സണ് മാറോക്കി, ബാബു എം. വര്‍ഗ്ഗീസ് എന്നിവരെ ചടങ്ങില്‍ ആദരിയ്ക്കും. .


വൈ.എം.സി.എ ഡയാ ലിസിസ് സഹായ യോജന നാഷണല്‍, വൈ.എം.സി.എയുമായി സഹകരിച്ച് 1000 നിര്‍ദ്ധന രോഗികള്‍ക്ക് ഡയാലിസിസ് സഹായം, ചാവക്കാട് ആര്.ബി.സിയുടെ കീഴിലുള്ള 37 ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍, എല്ലാ അംഗങ്ങളില്‍നിന്നും നേത്രദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം സ്വീകരിയ്ക്കല്‍ എന്നിവയും നടക്കും.
സെക്രട്ടറി ലോറന്‍സ് നീലങ്കാവില്‍, ജോമോന് ചുങ്കത്ത്, ജോണ്സണ് മാറോക്കി, ടെസ് ജെയ്സണ്‍, ജോസ് ലീയീസ്, ലാഹ്കോസ് ചക്രമാക്കില്‍, സി.പി. ജോയ്, സി.കെ. ഡേവീസ്, ഓ.ടി. സൈമണ്‍ എന്നിവര്‍ സംസാരിയ്ക്കും. തുടര്‍ന്ന് മാജിക് ഷോയും, വൈ.എം.സി.എ അംഗങ്ങളുടെ വിവിധ കലാപരിപാടികളും, വൈ.എം.സി.എ ബാന്റ് അവതരിപ്പിയ്ക്കുന്ന ഗാനസന്ധ്യയും ഉണ്ടായിരിയ്ക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പ്രസിഡണ്ട് ബാബു എം. വര്‍ഗ്ഗീസ്, സെക്രട്ടറി ജോമോന് ചുങ്കത്ത്, ലോറന്‍സ് നീലങ്കാവില്‍ ട്രഷറര്‍ സി.പി. ജോയ് എന്നിവര്‍ അറിയിച്ചു.

