Post Header (woking) vadesheri

ഹരി ഗോപാൽ.എസ്. അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റു

Above Post Pazhidam (working)

ഗുരുവായൂർ  : ദേവസ്വം അഡ്മിനിസ്ട്രേറ്ററായി
പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി ഹരി ഗോപാൽ .എസ് ചുമതലയേറ്റു. അഡ്മിനിസ്ട്രേറ്ററുടെ
ചുമതല വഹിച്ചിരുന്ന
തൃശൂർ ജില്ലാ കളക്ടർ . ശിഖ സുരേന്ദ്രനിൽ നിന്നാണ് അദ്ദേഹം ചുമതലയേറ്റത്. ഇന്നു രാവിലെ എട്ടരയോടെ ദേവസ്വം കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്ററുടെ ചേമ്പറിലായിരുന്നു ചടങ്ങ്.

Poonthanam

ദേവസ്വം ചെയർമാൻ .എ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങളായ  . സി.മനോജ്, മനോജ് ബി നായർ,  എം.യു ഷിനിജ. ദേവസ്വം ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ രേഖകളിൽ ഒപ്പിട്ടു. ജില്ലാ കളക്ടർ അഡ്മിനിസ്ട്രേറ്ററുടെ ചുമതല കൈമാറി.

Vasudev Inn

ദേവസ്വം സ്ഥിര നിക്ഷേപ രജിസ്റ്റർ, സ്വർണ്ണം, വെള്ളി സ്‌റ്റോക്ക് രജിസ്റ്റർ, ഡബിൾ ലോക്കർ രജിസ്റ്റർ എന്നിവയിൽ ഒപ്പു രേഖപ്പെടുത്തി പുതിയ അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റു.
പുതിയ അഡ്മിനിസ്ട്രേറ്റർക്ക്
ജില്ലാ കളക്ടർ ആശംസകൾ നേർന്നു.

Rugmani 700-200

ചടങ്ങിൽ ഡി.എ മാരായ കെ. ഗീത,പ്രമോദ് കളരിക്കൽ, എം.രാധ കെ.എസ്.മായാദേവി, പി.ആർ.ഒ വിമൽ ജി നാഥ്, അസി.മാനേജർ കെ.കെ. സുഭാഷ് ഉൾപ്പെടെ ജീവനക്കാരും സന്നിഹിതരായി.

First Paragraph Jitesh panikar (working)

അഡ്മിനിസ്ട്രേറ്റർ ഹരി ഗോപാൽ എസ്
തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ്.എൽ.അരുണി തയാണ് ഭാര്യ.