Post Header (woking) vadesheri

ചാവക്കാട് നഗരസഭയുടെ വയോജന സംഗമം

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട് നഗരസഭ സംഘടിപ്പിച്ച  ‘വയോജന സംഗമം’ ഗുരുവായൂർ എം എൽഎ എൻ കെ അക്ബർ ഉദ്ഘാടനം നിർവ്വഹിച്ചു. മുതിർന്ന പൗരന്മാരുടെ ക്ഷേമവും സാമൂഹിക പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഗമം ഒരുക്കിയത്. ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ എ എച്ച് അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Poonthanam
Rugmani 700-200

വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് , ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എച്ച് സലാം വികസനകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. യതീന്ദ്രദാസ്, ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷാ മത്രംകോട്ട് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബൂറ എന്നിവരും കൗൺസിലർമാരായ ഷീജ പ്രശാന്ത്, മുഹമ്മദ് ആരിഫ് എന്നിവർ ചസംസാരിച്ചു.

Vasudev Inn

ഐ സി ഡി എസ് സൂപ്പർവൈസർ ദീപ വി വി പദ്ധതി വിശദീകരണം നടത്തി. സംഗമത്തോടനുബന്ധിച്ച് നഗരസഭയിലെ വിവിധ അങ്കണവാടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വയോജന ക്ലബ്ബുകളിലെ അംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും ചടങ്ങിൽ അരങ്ങേറി.