Post Header (woking) vadesheri

കേന്ദ്ര സർക്കാരിന്റെ യുവജന നയം മാറ്റണം : യൂത്ത്കോൺഗ്രസ് എസ്

Above Post Pazhidam (working)

ഗുരുവായൂര്‍ : ഇന്ത്യയിലെ യുവജനങ്ങളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാരിന്റെ യുവജന നയം രാജ്യത്തെ യുവജനങ്ങൾ അംഗീകരിക്കില്ലെന്നും, യുവതീയുവാക്കളുടെ ജീവിതനിലവാരം ഉയർത്തുന്ന നിലയിൽ കേന്ദ്രസർക്കാർ രൂപരേഖ തയ്യാറാക്കുകയും ആയത് നടപ്പിലാക്കുകയും ചെയ്യണമെന്ന് യൂത്ത്കോൺഗ്രസ് എസ് സംസ്ഥാനപ്രസിഡന്റ് സന്തോഷ്കാല അഭിപ്രായപ്പെട്ടു .യൂത്ത്കോൺഗ്രസ് എസ് ജില്ലാസമ്മേളനം ഗുരുവായൂരില്‍ ഉദ്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

Ambiswami restaurant

.

സമ്മേളനത്തിൽ ജില്ലാപ്രസിഡന്റ് ജോയ്അരിമ്പൂർ അദ്ധ്യക്ഷത വഹിച്ചു..ഡി.സി.സി.എസ് പ്രസിഡന്റ് സി.ആർ വത്സൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാനേതാക്കളായ ശ്രീ.പി.എൻ ശങ്കർ, സി.ഡി ജോസ്,അജിത ഗോപാലകൃഷ്ണൻ, കെ.രാജൻ, പി.എൻ പെരുമാൾ, രാംകുമാർ ജി മേനോൻ, വി.ടി മായാമോഹനൻ,ദേവൻ, വിശ്വനാഥൻ, ജോയ്എബ്രഹാം,ശിവൻ മാങ്ങോട്ട്,ബാബു വരന്തരപ്പിള്ളി എന്നിവർ സംസാരിച്ചു. അനൂപ് പെരുമ്പിലാവിൽ സ്വാഗതവും, പി.എൻ ലിംനാസ് നന്ദിയും പറഞ്ഞു.

Second Paragraph  Rugmini (working)