രാജ്യത്തെ ആദ്യ പ്രൊബേഷൻ ദിനാചരണം നടന്നു

">

തൃശൂര്‍ : രാജ്യത്തെ ആദ്യ പ്രൊബേഷൻ ദിനാചരണം നടന്നു. ഇന്ത്യൻ നീതിന്യായവ്യവസ്ഥയിൽ സമൂഹത്തിലെ അശരണർക്കും, നിരാശ്രയർക്കും വേണ്ടി നിലയുറപ്പിച്ച ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ ജന്മദിനമായ നവംബർ 15 നാണ് ഈ വർഷം മുതൽ പ്രൊബേഷൻ ദിനമായി ആചരിക്കുന്നത്. ജില്ലാതല ഉദ്ഘാടനം ഡിഎൽഎസ്എ സെക്രട്ടറിയും തൃശൂർ സബ് ജഡ്ജുമായ കെ പി ജോയ് നിർവഹിച്ചു. ചാവക്കാട് മുനിസിപ്പൽ ചെയർമാൻ എൻ കെ അക്ബർ അദ്ധ്യക്ഷത വഹിച്ചു.

തുടർന്ന് അഡ്വ. കെ വി പ്രകാശ് സംവിധാനം നിർവഹിച്ച ഇതിഹാസമീ ജീവിതം എന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഡോക്യൂമെന്ററി പ്രദർശനവും നടന്നു. പ്രൊബേഷൻ നിയമവും നടത്തിപ്പും കേരള പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ അഡ്വ. കെ എൻ സോമകുമാർ പ്രഭാഷണം നടത്തി. പ്രൊബേഷൻ ആൻഡ് ആഫ്റ്റർ കെയർ പദ്ധതികളെക്കുറിച്ച് പ്രൊബേഷൻ അസിസ്റ്റന്റ് വി ആർ ശിവകൃഷ്ണ വിശദീകരിച്ചു.

ജില്ലയിലെ പഞ്ചായത്ത് പ്രസിഡണ്ടുമാർ, പോലീസ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുളളവർ പരിപാടിയിൽ സംബന്ധിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പി ശുഭജ, വിയ്യൂർ സെൻട്രൽ ജയിൽ വെൽഫയർ ഓഫീസർ സാജി സൈമൺ എന്നിവർ ആശംസ നേർന്നു. ജില്ലാ പ്രൊബേഷൻ ഓഫീസർമാരായ കെ ജി രാഗപ്രിയ സ്വാഗതവും ആർ രോഷിനി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors