പെട്രോൾ വില വർദ്ധനവിനെതിരെ കാളവണ്ടി സമരവുമായി യൂത്ത് കോൺഗ്രസ്
ചാവക്കാട് : പെട്രോൾ-ഡീസൽ-പാചകവാതക വില തീവെട്ടികൊള്ളക്കെതിരെയും, കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നടപടികൾക്കെതിരെയും യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാളവണ്ടി സമരം സംഘടിപ്പിച്ചു. കാളവണ്ടിയുമായി ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനവും മുനിസിപ്പൽ സ്ക്വയറിൽ പൊതുയോഗവും നടന്നു.
ഡൽഹിയിൽ കർഷകസമരത്തിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ റഹീസിനെ യോഗത്തിൽ അനുമോദിച്ചു. ചാവക്കാട് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ.വി ഷാനവാസ് സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ്സ് ജില്ലാ ജന.സെക്രട്ടറി എച്ച്.എം നൗഫൽ, ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താർ, കോൺഗ്രസ്സ് പുന്നയൂർ മണ്ഡലം പ്രസിഡന്റ് അബ്ദുൾ ഖാദർ, യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ റിഷി ലാസർ, പി.കെ ഷനാജ്, കെ.ബി സുബീഷ്, ഇൻകാസ് നേതാവ് സാദിഖലി, നഗരസഭ കൗൺസിലർ അസ്മത്തലി, യൂത്ത് കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് തെബ്ഷീർ മഴുവഞ്ചേരി എന്നിവർ പ്രസംഗിച്ചു.
ചാവക്കാട് നഗരത്തിൽ നടന്ന പ്രകടനത്തിന് യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുമാരായ അബ്ദുൾ ഫത്താഹ് , രഞ്ജിത്ത് പാലിയത്ത്, ഷിഹാബ് കാരിയേടത്ത്, ഹിഷാം കപ്പൽ, നേതാക്കളായ മുജീബ് അകലാട്, നവാസ് തെക്കുംപുറം, കെ.യു മുസ്താക്ക്, ബാബു സോമൻ, ഷാരുഖ് ഖാൻ, അഷറഫ് മന്നൻ, കെ.ബി വിജു എന്നിവർ നേതൃത്വം നൽകി.