Madhavam header
Above Pot

തൊഴിയൂർ മാളിയേക്കൽ മൊയ്തുട്ടി ഹാജി അനുസ്മരണം ഞായറാഴ്ച

Astrologer

ഗുരുവായൂർ : പ്രഥമ ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായിരുന്ന തൊഴിയൂർ മാളിയേക്കൽ മൊയ്തുട്ടി ഹാജി യുടെ നാലാം ചരമ വാർഷിക അനുസ്മരണം ഞായറാഴ്ച വൈകീട്ട് 4 ന് നടക്കുമെന്ന് അനുസ്മരണ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .

വൈകീട്ട് 4 ന് തൊഴിയൂർ സുനേന നഗർ ഹൈസൺ സെന്ററിൽ നടക്കുന്ന അനുസ്മരണ സമ്മേളനം വിടി ബലറാം എം എൽ എ ഉത്ഘാടനം ചെയ്യും . . ഒ അബ്ദുൾ റഹിമാൻ കുട്ടി ,സി എച് റഷീദ് ,പി എം സാദിക്കലി എന്നിവർ മുഖ്യാതിഥികൾ ആകും. ചടങ്ങിൽ ഡൽഹി കർഷക സമരത്തിൽ പങ്കെടുത്ത റഫീസ് ,സുൾഫിക്കർ അലി എന്നിവരെ ആദരിക്കും

മാളിയേക്കൽ മമ്മുട്ടി ഹാജി , പി പി ഹൈദർ ഹാജി മത്രംകോഡ്, ഇ എ മുഹമ്മദുണ്ണി മാസ്റ്റർ ,അഷറഫ് മാളിയേക്കൽ , കെ പി ഉമ്മർ ,സി എ ഗോപപ്രതാപൻ , ഫസലുൽ അലി , എം വി ഹൈദ്രാലി , ജലീൽ പൂക്കോട് ,നബീൽ എൻ എം കെ ,പി എ ഷാജി ,കെ പി ഉദയൻ , കെ പി എ റഷീദ് , ജീഷ്മ സുജിത് , എന്നിവർ സംസാരിക്കും ,

വാർത്ത സമ്മേളനത്തിൽ നസീർ മാളിയേക്കൽ , ബഷീർ നമ്പിടി വീട്ടിൽ, ആലിക്കുട്ടി വലിയകത്ത് , നജീബ് മുഹമ്മദ് ,സി എം അഷറഫ് എന്നിവർ പങ്കെടുത്തു

Vadasheri Footer