Post Header (woking) vadesheri

ചാവക്കാട് ബൈക്കിടിച്ച് നാല് വയസ്സുകാരന്‍ മരിച്ചു

Above Post Pazhidam (working)

ചാവക്കാട്:കടപ്പുറം ഗ്രാമ പഞ്ചായത്ത് വെളിച്ചെണ്ണ പടിയില്‍ ബൈക്കിടിച്ച് നാല് വയസ്സുകാരന്‍ മരിച്ചു.വെളിച്ചെണ്ണപ്പടിക്ക് തെക്കുവശം താമസിക്കുന്ന പണ്ടാരി മനാഫിന്റെ മകന്‍ അമീന്‍(4) മുഹമ്മദാണ് മരിച്ചത്.ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.

First Paragraph Jitesh panikar (working)

റോഡ് മുറിച്ച് കടക്കുകയായിരുന്ന അമീനെ മുനക്കക്കടവ് ഭാഗത്തു നിന്ന് വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.ഉടൻ തന്നെ അമീനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.മാതാവ്:ആരിഫ.സഹോദരങ്ങൾ:മുഷിദ, മുന്‍ഷിദ