Header Saravan Bhavan

മുല്ലശ്ശേരി പെരുവല്ലൂരിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Above article- 1

Astrologer

ഗുരുവായൂർ : മുല്ലശ്ശേരി പെരുവല്ലൂരിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ . പെരുവല്ലൂർ അമ്പാടിക്ക് സമീപം താമസിക്കുന്ന വാലത്ത് ബാലൻ മകൻ സുനിലിനെ(36)യാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത് . മയക്ക് മരുന്ന് കണ്ടെത്താൻ പരിശീലനം നൽകിയിട്ടുള്ള നായയുമായാണ് എക്‌സൈസ് സംഘം പരിശോധനക്ക് എത്തിയത്.

ജീപ്പിൽ നിന്നും ഇറങ്ങിയ നായ നേരെ സുനിലിന്റെ വീട്ടിനകത്തേക്ക് ഓടിക്കയറി മുറിയിൽ ഒളിപ്പിച്ചു വെച്ച കഞ്ചാവ് പൊതിയുമായി പുറത്തേക്ക് വരികയായിരുന്നു. വർഷങ്ങൾക്ക് മുൻപ് ജോലിക്കായി മലപ്പുറത്ത് പോയ സുനിൽ രണ്ടു വര്ഷം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത് .

ബി .എം.എസ് യൂണിയനിൽ പെട്ട ചുമട്ടു തൊഴിലാളി ആണെങ്കിലും വല്ലപ്പോഴുമൊക്കെയാണ് ജോലിക്ക് പോയിരുന്നത് . ബൈക്കിൽ സഞ്ചരിച്ചു ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ചു നൽകുകയായിരുന്നു . നിരവധി അന്യ സംസ്ഥാന ജോലിക്കാർ താമസിക്കുന്ന പെരുവല്ലൂരിൽ വ്യാപകമായ കഞ്ചാവ് വിൽപന ആണെന്ന പരാതി നേരത്തെ തന്നെ ഉണ്ടായിരുന്നു

Vadasheri Footer