Above Pot

ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിളിച്ചു വരുത്തി രണ്ടര പവന്റെ സ്വർണ മാല കവർന്ന യുവാവ് അറസ്റ്റിൽ .

തൃശൂർ : ഫേസ് ബുക്കിൽ‌ പരിചയപെട്ട യുവതിയെ സ്നേഹം നടിച്ചു വിളിച്ചു വരുത്തി ഭീഷണിപെടുത്തി രണ്ടര പവന്റെ സ്വർണം കവർച്ച ചെയ്ത യുവാവിനെ പോലീസ് പിടികൂൂടി. മുണ്ടത്തിക്കോട് അറക്കൽ ജോബി( 23) യെആണ് വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത് . ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പേരാമ്പ്ര സ്വദേശിനിയായ 20 വയസ്സുകാരിയോട് വരാൻ ആവശ്യപ്പെട്ടതനുസരിച്ച്, സെപ്റ്റംബർ27 ന് ജോബിയെ കാണാനായി യുവതി ഒറ്റക്ക് അത്താണിയിൽ എത്തിയിരുന്നു . തുടർന്ന് ജോബിയുടെ ബുള്ളറ്റിൽ കയറ്റി മിണാലൂരിൽ വിജനമായ സ്ഥലത്ത് എത്തിച്ച്, ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ കഴുത്തിലെ രണ്ടര പവന്റെ സ്വർണ്ണ മാല ഊരിവാങ്ങിയ ശേഷം പറഞ്ഞ് വിട്ടു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വടക്കാഞ്ചേരി പോലീസ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. തട്ടിയെടുത്ത സ്വർണം മുണ്ടത്തിക്കോടുള്ള ഒരു ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച് കൂട്ടുകാരുമായി, മൂന്നാറിൽ ടൂർ പോയി തിരികെ എത്തിയപ്പോഴാണ് അറസ്റ്റിൽ ആയത്.

ഇൻസ്‌പെക്ടർ കെ മാധവൻ കുട്ടി യുടെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘത്തിൽ എസ് ഐ വി പി സിബീഷ് , എസ് സി പി ഓ മാരായ സജീവ്, ശ്രീകുമാർ, അനിൽ കുമാർ, സി പി ഓ മാരായ പ്രവീൺ, നിഷാദ്, രഞ്ജിത്ത്, സുധീഷ് കുമാർ എന്നിവരും ഉണ്ടായിരുന്നു.