Header 1 vadesheri (working)

ലോക മത്സ്യ ബന്ധനദിനത്തിൽ ബോധവൽക്കരണവും ലൈഫ് ജാക്കറ്റ് വിതരണവും നടത്തി

Above Post Pazhidam (working)

ചാവക്കാട് : ലോക മത്സ്യബന്ധന ദിനാചരണത്തിന്റെ ഭാഗമായി സർക്കാർ സ്ഥാപനമായ കൊച്ചി നെറ്റ് ഫിഷിന്റെയും എം. പി. ഇ.ടി.എ യുടെയും ആഭിമുഖ്യത്തിൽ കടപ്പുറം മുനക്കക്കടവ് ഫിഷ് ലാന്റിംഗ് സെന്ററിൽ മത്സ്യത്തൊഴിലാളികൾക്ക് ബോധവൽക്കരണവും സൗജന്യ ലൈഫ് ജാക്കറ്റ് വിതരണവും സംഘടിപ്പിച്ചു. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ ഉദ്ഘാടനം ചെയ്തു. നൂറ്റി അമ്പതിൽപരം പേർക്കാണ് ലൈഫ് ജാക്കറ്റുകൾ നൽകിയത്. മുനക്കക്കടവ് ഫിഷ് ലാന്റിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ നെറ്റ് ഫിഷ് ചീഫ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ജോയ്സ് വി.തോമസ് അദ്ധ്യക്ഷനായി. ഫിഷറീസ് വകുപ്പ് തൃശ്ശൂർ ജില്ലാ ഡി.ഡി. കെ.സുഹൈർ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.എ.അഷ്ക്കറലി, ശ്രീബ രതീഷ്, നെറ്റ് ഫിഷ് സംസ്ഥാന കോഡിനേറ്റർ എൻ.കെ.സന്തോഷ്, ഫിഷറീസ് ഇൻസ്പെക്ടർ ഫാത്തിമ, ഹാർബർ തൊഴിലാളി യൂണിയൻ കോഡിനേഷൻ കമ്മറ്റി ചെയർമാൻ പി.എ. സിദ്ധി, ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡൻറ് പി.കെ.ഹമീദ് മോൻ തുടങ്ങിയവർ സംസാരിച്ചു.

First Paragraph Rugmini Regency (working)