Header 1 vadesheri (working)

ഗുരുവായൂരിലെ വൃദ്ധസദന ത്തില്‍ അനധികൃതമായി പാർപ്പിച്ചെന്ന പരാതി , വനിതാ കമ്മീഷൻ ബുധനാഴ്ച സന്ദർശിക്കും

Above Post Pazhidam (working)

തൃശൂർ : വൃദ്ധസദന ത്തില്‍ അനധികൃതമായി പാർപ്പിച്ചെന്ന ഗുരുവായൂര്‍ സ്വദേശിനിയുടെ പരാതിയില്‍ വനിതാ കമ്മീഷൻ വൃദ്ധസദനം സന്ദര്‍ശി ച്ച് തെളിവെടുക്കുമെന്ന് കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ . ടൗണ്‍ഹാളില്‍ നടന്ന വനിതാ കമ്മീഷൻ മെഗാ അദാല ത്തിന് ശേഷം മാധ്യമപ്രവര്‍ ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. തന്റെ താല് പ്പര്യ ത്തിന് വിരുദ്ധ മായി മകൻ തന്നെ വൃദ്ധസദന ത്തില്‍ പാര്‍ പ്പിക്കുന്നു എന്നതാണ് വൃദ്ധയുടെ പരാതി. പരാതി കമ്മീഷൻ വിശദ മായി അന്വേഷിക്കുമെന്നും ഇതിന്റെ ഭാഗമായി കമ്മീഷൻ പ്രതിനിധി ബുധനാഴ്ച ഗുരുവായൂരിലുള്ള സ്നേഹതീരം എന്ന വൃദ്ധസദനം സന്ദര്‍ശിക്കുമെന്നും അവര്‍ പ റഞ്ഞു . തുടര്‍ന്ന് കമ്മീഷൻ അധ്യക്ഷയും സന്ദര്‍ശനം നട ത്തും.

First Paragraph Rugmini Regency (working)

അദാല ത്തില്‍ പരാതി പരിഗണിക്കുന്നതിനിടെ കമ്മീഷനോട് അപമര്യാദയായി പെരുമാറിയ മധ്യവയസ്ക്കനെതിരെ പൊലീസില്‍ പരാതി നല്‍കുന്ന കാര്യം ഉടൻ തീരുമാനിക്കുമെന്ന് അവര്‍ അറിയി ച്ചു. കൊടുങ്ങല്ലൂര്‍ ചെ ന്ത്രാ പ്പിന്നിയില്‍ സ്ഥല ക ച്ചവട ത്തില്‍ ഇടനിലക്കാരനായി നിന്നയാള്‍ 55000 രൂപ കൈ പ്പറ്റിയെന്ന പരാതി പരിഗണിക്കുന്നതിനിടെയാണ് ഇടനിലക്കാരൻ അപമര്യാദയായി പെരുമാറിയത്. സ്ഥലം 3 മാസ ത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാൻ പരാതിക്കാരിക്ക്
കമ്മീഷൻ നിര്‍ദേശം നല്‍കി. എല്‍ഐസിഏജന്റ്സ് കോ-ഓ പ്പറേറ്റീവ് സൊസൈറ്റിയില്‍ നിക്ഷേപി ച്ച 8 ലക്ഷം രൂപ തിരികെ ലഭി ച്ചില്ലെന്ന തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കേസില്‍ കക്ഷിചേരാൻ കമ്മീഷൻ യുവതിയോട് ആവശ്യപ്പെട്ടു . വിവിധ നിക്ഷേപകര്‍ക്കായി സൊസൈറ്റി 6 കോടിരൂപ നല്‍കാനു ണ്ടെന്നും പരാതിയു്ണ്ട് . സൊസൈറ്റി പ്രസിഡന്റി നെ കമ്മീഷൻ വിളി ച്ചുവരു ത്തി.

സപ്ലൈ കോയിലെ രണ്ട് താല്‍ക്കാലിക ജീവനക്കാരികളുടെ നിയമന ത്തില്‍ അഴിമതിയുണ്ടെന്ന് ആരോപി ച്ച് സ്വകാര്യ വ്യക്തി തങ്ങളുടെ പേര് പരാമര്‍ശി ച്ച് പരാതി നല്‍കിയെന്ന കേസില്‍ ഈ വ്യക്തിക്കെതിരെ മാനനഷ്ട ത്തിന് പരാതി നല്‍കാൻ കമ്മീഷൻ ഇവര്‍ക്ക് നിര്‍ദേശം നല്‍കി. രണ്ടാനമ്മയും മകനും തമ്മി ലുള്ള സ്വ ത്തുതര്‍ക്ക ത്തില്‍ വീടും സ്ഥലവും ഇല്ലാ ത്ത പൊയ്യ സ്വദേശിനിയായ മാതാവിന് 2 സെന്റ് സ്ഥലം അനുവദിക്കാൻ കമ്മീഷൻ നിര്‍ദേശി ച്ചു. 100
പരാതികളാണ് കമ്മീഷന്റെ പരിഗണനക്ക് വന്നത്. ഇതില്‍ 20 കേസുകള്‍ തീര്‍ പ്പാക്കി. 69 കേസുകള്‍ അടുത്ത അദാല ത്തില്‍ പരിഗണിക്കാൻ മാറ്റി. 11 കേസുകള്‍ വിവിധ വകു പ്പുകളില്‍നിന്നുള്ള അഭിപ്രായം തേടാനായി മാറ്റിവെ ച്ചിട്ടു്. കമ്മീഷൻ അംഗങ്ങളായ ഇ.എം. രാധ, അഡ്വ. ഷിജി ശിവജി, ഡയറക്ടര്‍ വി.യു. കുര്യാക്കോസ് തുടങ്ങിയവരും അദാല ത്തില്‍ പങ്കെടു ത്തു. അദാല ത്ത് ബുധനാഴ്ചയും തുടരും.

Second Paragraph  Amabdi Hadicrafts (working)