Header 1 = sarovaram
Above Pot

ബാലികക്ക് പീഡനം ,ഇമാമം ഷഫീഖ് അല്‍ ഖാസിമിക്കെതിരെ പോക്‌സോ

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇമാമിനെതിരെ പോക്‌സോ കേസ്. തൊളിക്കോട് ജമാഅത്ത് ഇമാമായിരുന്നു ഷഫീഖ് അല്‍ ഖാസിമിക്കെതിരെയാണ് പോക്‌സോ കേസെടുത്തിരിക്കുന്നത് . പള്ളി പ്രസിഡന്റ് ഇമാമിനെതിരെ നല്‍കിയ പരാതിയെത്തുടര്‍ന്ന് വിതുര പൊലീസാണ് കേസെടുത്തത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നത്. പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ ഷഫീഖ് അല്‍ ഖാസിമി പ്രലോഭിപ്പിച്ച്‌ സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ വാഹനം തടഞ്ഞുവെച്ചെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടന്നുകളയുകയായിരുന്നു.

Astrologer

സംഭവം വിവാദമായപ്പോൾ പോപ്പുലര്‍ ഫ്രണ്ട് സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗവും, യുവാക്കൾക്ക് സന്മാർഗം ഉപദേശിക്കുന്ന മതപ്രഭാഷകനുമായ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു .

Vadasheri Footer