വന്യജീവി വാരാചരണം സംഘടിപ്പിച്ചു
തൃശൂർ : വനം വന്യജീവി വകുപ്പും ജൈവ വൈവിധ്യ ബോര്‍ഡും മാള കാര്‍മ്മല്‍ കോളേജും സംയുക്തമായി നടത്തുന്ന വന്യജീവി വാരാചരണത്തിന്‍റെ ഉദ്ഘാടനം മാള കാര്‍മ്മല്‍ കോളേജില്‍ സാമൂഹ്യവനവല്‍ക്കരണ വിഭാഗം അസിസ്റ്റന്‍റ ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ ജയദേവന്‍ നിര്‍വഹിച്ചു.
ജന്തുശാസ്ത്രവിഭാഗം അദ്ധ്യാപിക സിസ്റ്റര്‍ റിനി റാഫേല്‍ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്‍റ ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ ബി ജയചന്ദ്രന്‍നായര്‍, കോളേജ് അദ്ധ്യാപികമാരായ ഡോ. കെ ബി ബിന്ദു, പി ആര്‍ റീന ജൈവവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ എസ് സദാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് څകാലാവസ്ഥാ വ്യതിയാനവും ജൈവവിധ്യവുംچ എന്ന വിഷയത്തില്‍ ഡോ. സി പി ഷാജി ക്ലാസ്സെടുത്തു. കാട്ടാനകളുടെ ജീവിതം പറയുന്ന
“ആനത്താര” ഫിലിം ഡോക്യൂമെന്‍ററി പ്രദര്‍ശനം നടത്തി. വൈല്‍ഡ് ലൈഫ് ഫോട്ടോ എക്സിബിഷന്‍,ജനബോധനറാലി തുടങ്ങിയവ സംഘടിപ്പിച്ചു