Post Header (woking) vadesheri

വയനാട് തൊവരിമലയിലെ കയ്യേറ്റം ഒഴിപ്പിച്ചു

Above Post Pazhidam (working)

കൽപ്പറ്റ: വയനാട് തൊവരിമല ഹാരിസൺ മലയാളം പ്ലാന്‍റേഷനോടു ചേർന്നുള്ള ഭൂമി കൈയേറ്റം ഒഴിപ്പിച്ചു. വനഭൂമി കൈയേറിയ ഭൂസമരസമിതി പ്രവർത്തകരെ പോലീസും വനംവകുപ്പും ചേർന്നാണ് ഒഴിപ്പിച്ചത്. സമരസമിതി നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷമായിരുന്നു ഒഴിപ്പിക്കൽ. പ്രദേശത്തേക്ക് മാധ്യമങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു.

Ambiswami restaurant

ഞായറാഴ്ചയാണ് സിപിഎം-എൽ റെഡ്സ്റ്റാർ നിയന്ത്രണത്തിലുള്ള അഖിലേന്ത്യ ക്രാന്തി കിസാൻ സഭ, ഭൂസമരസമിതി എന്നിവരുടെ നേതൃത്വത്തിൽ തൊവരിമലയിൽ മിച്ചഭൂമിയിൽ അവകാശം സ്ഥാപിച്ച് ഭൂസമരം ആരംഭിച്ചത്. സമരനേതാക്കളുമായി പ്രാഥമിക ചർച്ചകൾ നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടാകാതെ കൈയേറ്റ ഭൂമി വിട്ടിറങ്ങില്ലെന്നായിരുന്നു സമരക്കാരുടെ നിലപാട്. ഇതോടെയാണ് സർക്കാരിന്‍റെ ഒഴിപ്പിക്കൽ നടപടി.

1970 ൽ അച്യുതമേനോൻ സർക്കാറിന്‍റെ കാലത്ത് എച്ച്എംഎല്ലിൽ നിന്ന് പിടിച്ചെടുത്ത ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നും ഇതിനായി സർക്കാർ നിയമനിർമ്മാണം നടത്തണമെന്നുമാണ് ഭൂസമര സമിതിയുടെ ആവശ്യം

Second Paragraph  Rugmini (working)