മുണ്ടൂരില്‍ ബൈക്ക് യാത്രക്കാരായ യുവാക്കളെ ടിപ്പറിടിച്ച്‌ വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു.

">

കേച്ചേരി : മുണ്ടൂരില്‍ ബൈക്ക് യാത്രക്കാരായ യുവാക്കളെ ടിപ്പറിടിച്ച്‌ വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു. മുണ്ടൂര്‍ ഉരുളിപാലയില്‍ പാവറട്ടിക്കാരന്‍ വീട്ടില്‍ ശ്യാം(24), മുണ്ടത്തിക്കോട് സ്വദേശി ക്രിസ്‌റ്റോ (25) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ പാറപ്പുറത്താണ് സംഭവം. കഞ്ചാവ് മാഫിയകള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് സൂചിപ്പിച്ചു. mundu murder bike മൃതദേഹങ്ങള്‍ ഉടന്‍ തന്നെ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രതിയെന്ന് സംശയിക്കുന്ന സിജോയെന്നയാളുടെ നേതൃത്വത്തിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.ടിപ്പറിടിച്ച്‌ വീഴ്ത്തിയശേഷം ടിപ്പറിലുണ്ടായിരുന്ന സംഘം ആയുധങ്ങളുമായി ഇറങ്ങി റോഡില്‍ വീണ് കിടക്കുകയായിരുന്ന ഇരുവരെയും തുരുതുരാ വെട്ടിയശേഷം ലോറിയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. വഴിയാത്രക്കാര്‍ അറിയിച്ചതനുസരിച്ച്‌ പൊലീസെത്തിയപ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു. കൃത്യത്തിനുപയോഗിച്ച ടിപ്പര്‍ കണ്ടെത്താനായില്ല. വാഹനം കണ്ടെത്താനും കൊലയാളികളെ പിടികൂടാനുമായി നഗരത്തിലാകമാനം പൊലീസ് തെരച്ചില്‍ നടത്തിവരികയാണ്. മരിച്ച രണ്ടുപേരുടെയും പേരില്‍ പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ കേസുകള്‍ നിലവിലുണ്ട്. കൊലപാതകം നടന്ന മേഖലയില്‍ കഞ്ചാവ്,ലഹരി മാഫിയയുടെ വിളയാട്ടം വ്യാപകമാണെന്ന് പരാതി ഉണ്ട്. പലപ്പോഴും സംഘട്ടനങ്ങളും പതിവാണ്.

നിരവധി യുവാക്കളെ കണ്ണികളാക്കി വ്യാപകമായ രീതിയിലുള്ള കഞ്ചാവ്, മയക്കു മരുന്ന് കച്ചവടമാണ് ഈ മേഖലയില്‍ നടക്കുന്നത്. കഞ്ചാവ് കച്ചവടത്തെച്ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ പല തവണ സംഘര്‍ഷമുണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായുണ്ടായ കൊലപാതകമാണെന്നാണ് കരുതുന്നത്. ഡിവൈ.എസ്.പി മണികണ്ഠന്‍,

Leave a Reply

Your email address will not be published. Required fields are marked *

Sponsors