വയനാട്ടിൽ കാർ മറിഞ്ഞ് ഗുരുവായൂർ സ്വദേശി കൊല്ലപ്പെട്ടു

ഗുരുവായൂർ : വയനാട്ടിൽ കാർ മറിഞ്ഞ് ഗുരുവായൂർ സ്വദേശി കൊല്ലപ്പെട്ടു .കാറോടിച്ചിരുന്ന ഗുരുവായൂര്‍ കോട്ടപ്പടി പുതുശ്ശേരി വീട്ടില്‍ മധു (55)ആണ് കൊല്ലപ്പെട്ടത് . മൈസൂര്‍ റൂട്ടില്‍ തോല്‍പ്പെട്ടിക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ നായ്ക്കട്ടി പാലത്തിന് മുകളില്‍ നിന്നും താഴേക്ക് വീണാണ് അപകടമുണ്ടായത്. . സഹയാത്രികരായ ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന്‍ മമ്മിയൂര്‍ പുറക്കാട്ട് വിനോദ് (50), ചാവക്കാട് കോട്ടയില്‍ ശോഭി രവീന്ദ്രന്‍ (60) എന്നിവര്‍ക്ക് നിസാര പരുക്കേറ്റു. ഇവരെ മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. മാനന്തവാടിയില്‍ നിന്നും ഫയര്‍ഫോഴസ് അംഗങ്ങളെത്തിയാണ് കാറില്‍കുടുങ്ങിക്കിടന്ന മധുവിനെ പുറത്തെടുത്തത്. അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ ഏറെ നേരം സഹായത്തിനായി അഭ്യര്‍ത്ഥിച്ചെങ്കിലും ആദ്യമാരും ശ്രദ്ധിച്ചില്ലെന്ന് പറയുന്നു. പിന്നീട് ഒരു മണിക്കൂറിന് ശേഷമാണ് ഒരു യാത്രക്കാരന്‍ ഇവര്‍ക്ക് സഹായവുമായെത്തിയത്. കര്‍ണ്ണാടകയിലെ തിത്തുമത്തിയില്‍ നിന്നും തിരികെ വരുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. കനത്ത മഴയില്‍ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന് താഴേക്ക് പതിക്കുകയായിരുന്നു. തുടര്‍ന്ന് വിനോദ് റോഡരികിലേക്ക് ചെന്ന് ഏറെ നേരം സഹായം അഭ്യര്‍ത്ഥിച്ചൂവെങ്കിലും ആരും വാഹനങ്ങള്‍ നിര്‍ത്തിയില്ല.

buy and sell new

അപകടത്തില്‍ വസ്ത്രങ്ങള്‍ നഷ്ടപ്പെട്ട വിനോദ് അടിവസ്ത്രം മാത്രം ധരിച്ച് നിന്നതിനാലായിരിക്കാം ആരും ശ്രദ്ധിക്കാതെ പോയതെന്ന് കരുതുന്നതായി വിനോദ് പറയുന്നു. തുടര്‍ന്ന് അത് വഴി വന്ന ഗുഡ്‌സ് െ്രെഡവര്‍ വാഹനം നിര്‍ത്ത് കാര്യം തിരക്കുകയും പിന്നീട് നാട്ടുകാരെ കൂട്ടിവന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും വാഹനത്തില്‍ കുടുങ്ങിയ മധു മരിച്ചിരുന്നു. പിന്നീട് ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം ജില്ലാശുപത്രിയിലെത്തിച്ചത്. ഗുരുവായൂരിലെ അറിയപ്പെടുന്ന ശില്‍പിയാണ് മധുവെന്ന് വിനോദ് പറഞ്ഞു. ശാന്തയാണ് ഭാര്യ.മക്കൾ ശ്യാമ, ധ്വനി . മരുമകൻ -നന്ദീപ് .

കോടതി പരസ്യം

court ad vinoj