Header 1 = sarovaram
Above Pot

നൂറ് ലിറ്റര്‍ വാഷും ഒന്നര ലിറ്റര്‍ ചാരായവുമായി സി.പി.ഐ നേതാവ് അറസ്റ്റിൽ

ഗുരുവായൂർ : എക്‌സൈസ് സംഘം വടക്കേക്കാട് നടത്തിയ റെയ്ഡില്‍ നൂറ് ലിറ്റര്‍ വാഷും ഒന്നര ലിറ്റര്‍ ചാരായവുമായി പ്രാദേശിക സി.പി.ഐ നേതാവ് അറസ്റ്റിൽ. ഞമനേങ്ങാട് തൊഴുപറമ്പ് സ്വദേശി തോട്ടുപുറത്ത് സിദ്ധാര്‍ത്ഥന്‍ (65) ആണ് പിടിയിലായത്.

Astrologer

എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീടിന്റെ പിന്‍വശത്തെ ചായ്പ്പില്‍ നിന്നും വാഷും ചാരായവും കണ്ടെത്തിയത്. എഐടിയുസി കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ നേതാവാണ്.

ചാവക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിയു ഹരീഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എ.ബി സുനില്‍കുമാര്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സികെ റാഫി,എഎന്‍ ബിജു,അബ്ദുള്‍ റഫീക്ക്,സിജ എന്നിവരങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

Vadasheri Footer