ഒരുമനയൂർ ബാങ്ക്: മുജീബ് പ്രസിഡന്റ്, വിജേഷ് വൈസ് പ്രസിഡന്റ്

Above article- 1

ചാവക്കാട് : ഒരുമനയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ എ.ടി. മുജീബിനേയും , വൈസ് പ്രസിഡണ്ടായി കോൺഗ്രസ്സിലെ വിജേഷിനേയും തിരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ ലിജിൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡയറക്ടർമാർ ഭൂരിപക്ഷ അഭിപ്രായ പ്രകാരമാണ് ബാങ്ക് ഭാരവാഹികളെ തിരഞ്ഞെടുത്തത് .

പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എ.ടി. മുജീബ് രണ്ടാം തവണയാണ് പ്രസിഡണ്ടാവുന്നത് . മുൻ ഭരണ സമിതിയിലെ അംഗങ്ങളായ അബ്ദുൽ റസാഖ്
അഷ്‌കർ അലി പി എ, റാഫി വലിയകത്ത് വേലായുധൻ ഒ വി,
എന്നിവരും ജോയ് യോഹന്നാൻ, താഹിറ, നൂർജഹാൻ എൻ എം , ലീന സജീവൻ,
നൗഷാദ് പി പി എന്നിവരും ഉൾപ്പെട്ടതാണ് പുതിയ ഭരണസമിതി

Astrologer

തുടർന്ന് നടന്ന അനുമോദന യോഗം മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് എം.വി. ഷെക്കീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് എൻ.കെ. അബ്ദുൽ വഹാബ് അദ്ധ്യക്ഷത വഹിച്ചു. വിവിധ പാർട്ടി നേതാക്കളായ പി.വി. ഉമ്മർ കുഞ്ഞി , സി.എസ് . രമണൻ , ലത്തീഫ് പാലയൂർ , ബി.കെ. സുബൈർ തങ്ങൾ , പി.എം. മുജീബ് , കെ.വി. അബ്ദുൽ ഖാദർ,

ഷക്കീർ മാസ്റ്റർ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അഷിദ , ബ്ലോക്ക് മെമ്പർ മിസിരിയ മുഷ്ത്താക്കലി ,നിയാസ് അഹമ്മദ്, കടപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന , ബാങ്ക് സിക്രട്ടറി സുജോ , എന്നിവർ പ്രസംഗിച്ചു. പ്രസിഡണ്ട് എ.ടി. മുജീബ് , വൈസ് പ്രസിഡണ്ട് കെ.ജി. വിജേഷ് മറുപടി പ്രസംഗം നടത്തി . ബാങ്ക് ഡയറക്ടർ റാഫി വലിയകത്ത് സ്വാഗതവും , ഒ.വി. വേലായുധൻ നന്ദിയും പറഞ്ഞു.

Vadasheri Footer