Madhavam header
Above Pot

മൊബൈൽ ഫോണിൻ്റെ ഡിസ്പ്ലേ തകരാർ, 65,900 രൂപ നൽകുവാൻ വിധി.

തൃശൂർ : മൊബൈൽ ഫോണിൻ്റെ ഡിസ്പ്ലേ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി.എറിയാട് കറുകപ്പാടത്ത് വീട്ടിൽ റഷീദ്.കെ.ഐ. ഫയൽ ചെയ്ത ഹർജിയിലാണ് കൊടുങ്ങല്ലൂരിലെ ജിഞ്ചർ കെയർ ഉടമക്കെതിരെയും എറണാകുളത്തെ സാംസംഗ് ഇന്ത്യ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായത്.

Astrologer

റഷീദ് 52,900 രൂപ നല്കിയാണ് മൊബൈൽ ഫോൺ വാങ്ങുകയണ്ടായത്‌. ഫോൺ ഉപയോഗിച്ചുവരവെ ഡിസ്പ്ലേ തകരാർ കണ്ടു . ആദ്യഘട്ടത്തിൽ തകരാറുകൾ പരിഹരിച്ചുനൽകിയെങ്കിലും ആവർത്തിക്കപ്പെടുകയായിരുന്നു.കൂടാതെ ഫോണിന് കൂടുതൽ ചൂടും അനുഭവപ്പെട്ടിരുന്നു. തുടർന്ന് തകരാർ പരിഹരിച്ചുനൽകാമെന്ന് പറഞ്ഞ് ജിഞ്ചർ കെയർ ഉടമ മൊബൈൽ ഫോൺ വാങ്ങി വെച്ചു .എന്നാൽ തകരാർ പരിഹരിച്ച് ഫോൺ തിരിച്ചുനൽകി യില്ല.

തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് മൊബൈൽ ഫോണിൻ്റെ വിലയായ 52,900 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും ചിലവിലേക്ക് 5,000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി

Vadasheri Footer