ലണ്ടനിലെ പ്രമുഖ വ്യവസായി ഗുരുവായൂര്‍ തെക്കുംമുറി ഹരിദാസ് നിര്യാതനായി

Above Pot

ഗുരുവായൂര്‍: ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ റിട്ട: ഉദ്യോഗസ്ഥനും പ്രമുഖ വ്യവസായിയുമായ ഗുരുവായൂര്‍ തെക്കുംമുറി ഹരിദാസ് (73) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ലണ്ടനിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

കേരള സര്‍ക്കാരിന്റെ നോര്‍ക്ക സെല്‍ ലണ്ടന്‍ പ്രതിനിധി, ലോക മലയാളിസഭ അംഗം, ലണ്ടന്‍ ഹിന്ദുഐക്യവേദി രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ലണ്ടനിലെ കേരള റസ്റ്റോറന്റ് ഗ്രൂപ്പ് ഉടമയുമാണ്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി വിഷു വിളക്ക് നടത്തുന്നത് ഇദ്ദേഹത്തിന്റെ വക വഴിപാടായാണ്. സംസ്‌കാരം ലണ്ടനിലെ വസയതില്‍ നടക്കും. ജയലതയാണ് ഭാര്യ. വൈശാഖ്, വിനോദ്, നീലേഷ്, നിഖില്‍ എന്നിവര്‍ മക്കളാണ്.