Madhavam header
Above Pot

ചാവക്കാട് മേഖലയിൽ പ്രവാസി ക്ഷേമ വകുപ്പ് കാര്യാലയം തുറക്കും: കെ എൻ എ ഖാദർ


ചാവക്കാട് : താൻ ഗുരുവായൂരിൽ നിന്നുംഎം എൽ എ ആയി തിരഞ്ഞെടുക്കുന്ന പക്ഷം ഏറ്റവും കൂടുതൽ പ്രവാസികൾ വസിക്കുന്ന ചാവക്കാട് മേഖലയിൽ പ്രവാസി ക്ഷേമ വകുപ്പ് കാര്യാലയം തുറക്കുമെന്ന് ഇൻകാസ് -കെ എം സി സി തൃശൂർ ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്തു കൊണ്ട് കെ എൻ എ ഖാദർ പറഞ്ഞു.

Astrologer


ഇൻകാസ് സ്റ്റേറ്റ് സെക്രട്ടറി സി. സാദിഖ് അലി അധ്യക്ഷത വഹിച്ചു. ഇൻകാസ് -കെഎംസിസി നേതാക്കൾ ആയ വി കെ സൈദാലി, ഫൈസൽ തഹാനി, കബീർ.കെ ഉബൈദ് ചേറ്റുവ,എംസി മുസ്തഫ, സുധീർ ഹെഡ് യുഡിഫ് നേതാക്കൾ ആയ RV അബ്ദുൾ റഹീം, കെ. കെ ഹംസക്കുട്ടി,യൂസഫലി കെ വി , ഫൈസൽ കനാമ്പുള്ളി, ആർ കെ നൗഷാദ്,റിഷി പാലയൂർ, നിസാമുദ്ധീൻ പി എം , വി മുഹമ്മദ് ഗൈസ്, കെബി. വിജു എന്നിവർ സംസാരിച്ചു.കെഎംസിസി മസ്കറ്റ് തൃശൂർ ജില്ലാ പ്രസിഡന്റ് സി. ശംസുദ്ധീൻ സ്വാഗതവും, ഇൻകാസ് തൃശൂർ ജില്ലാ പ്രസിഡന്റ് നവാസ് തെക്കുംപുറം നന്ദി യും രേഖപ്പെടുത്തി. ഓഫീസ് ഇൻചാർജ് ആയി . ഷൗക്കത്ത് വോൾഗ യെ ചുമതപ്പെടുത്തി.

Vadasheri Footer