Madhavam header
Above Pot

വോട്ടുതട്ടാനായി എട്ടുമാസം സ്‌കൂള്‍ കുട്ടികളുടെ അന്നം സംസ്ഥാന സര്‍ക്കാർ മുടക്കി :രമേശ് ചെന്നിത്തല.

Astrologer

തൃശൂർ: വോട്ടുതട്ടാനായി എട്ടുമാസം സ്‌കൂള്‍ കുട്ടികളുടെ അന്നം സംസ്ഥാന സര്‍ക്കാർ മുടക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉച്ചഭക്ഷണത്തിനുള്ള ഭക്ഷ്യധാന്യം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ചുവരെ വിതരണം ചെയ്യാതെ പൂഴ്ത്തി​െവച്ച ശേഷം വോട്ടെടുപ്പിന് തൊട്ടുമുമ്പ്​ ഒന്നിച്ച് വിതരണം ചെയ്യുകയാണ് ചെയ്യുന്നതെന്ന്​ തൃശൂർ പ്രസ്​ക്ലബിൽ ‘ജനശബ്​ദം 2021’ൽ അദ്ദേഹം പറഞ്ഞു.



ഭക്ഷ്യധാന്യം വിതരണം ചെയ്യരുതെന്നല്ല പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടത്. ഏപ്രില്‍ ആറിനുശേഷം വിതരണം ചെയ്യണമെന്നാണ്. ഏപ്രില്‍ 14നുള്ള വിഷുവി​െൻറ ഭക്ഷ്യക്കിറ്റും വോട്ടെടുപ്പിന് തൊട്ടുമുമ്പ്​ വിതരണം ചെയ്യുന്നത് പെരുമാറ്റച്ചട്ട ലംഘനമാണ്. മേയിലെ സാമൂഹിക സുരക്ഷ പെന്‍ഷൻ മുന്‍കൂട്ടി നല്‍കുന്നതും വോട്ടര്‍മാരെ സ്വാധീനിക്കാനാണ്.


നാല്​ ലക്ഷത്തോളം വരുന്ന ഇരട്ട വോട്ടുകൾ ജനഹിതം അട്ടിമറിക്കുമെന്നതിൽ സംശയമില്ല. കൂടുതൽ ശക്തമായ നടപടിക്കുവേണ്ടിയാണ്​ ​ൈഹകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയത്​.​ ഇരട്ടവോട്ട് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.



.
“,

Vadasheri Footer