Post Header (woking) vadesheri

തമിഴ്‌നാട്ടിൽ ടി വി കെയെ പിന്തുണക്കാൻ കോൺഗ്രസ്സ്

Above Post Pazhidam (working)

ന്യൂഡൽഹി: തമിഴ്‌നാട്ടിൽ ടിവികെയ്ക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ അനുകൂല നിലപാടുമായി കോൺഗ്രസ് ഹൈക്കമാൻഡ്. ഇക്കാര്യത്തിൽ സംസ്ഥാന കോൺഗ്രസിന് അന്തിമ തീരുമാനം എടുക്കാൻ അനുമതി നൽകി. തമിഴ്‌നാട്ടിലെ ജനഹിതം അറിഞ്ഞ് തീരുമാനമെടുക്കാനാണ് ഹൈക്കമാൻഡ് തമിഴ്‍നാട് കോൺഗ്രസ് കമ്മിറ്റിക്ക് നിർദേശം നൽകിയിരിക്കുന്നത്.

ടിവികെയുമായി സംഖ്യം ചേരുന്നതിൽ അന്തിമ തീരുമാനം എടുക്കാൻ കോൺഗ്രസ് നേതൃത്വം തമിഴ്‍നാട് കോൺഗ്രസ് കമ്മിറ്റിക്ക് നിർദേശം നൽകി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ജനങ്ങൾ പ്രകടിപ്പിച്ച വികാരം മനസിലാക്കി വേണം തീരുമാനം എടുക്കാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്” എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.

തമിഴ്‌നാട്ടിലെ ജനവിധി ഒരു മതേതര സർക്കാരിന് അനുകൂലമാണ്. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, കോൺഗ്രസ് പിന്തുണ ആവശ്യപ്പെട്ട് വിജയ് കെസി വേണുഗോപാലിന് കത്ത് നല്‍കിയിരുന്നു. കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വവും സമാനമായ ആവശ്യം ഉന്നയിച്ചു ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു.

First Paragraph Jitesh panikar (working)

ഇതിന്റെ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനം എടുക്കാൻ സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയിരിക്കുന്നത്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അഞ്ച് സീറ്റിൽ ജയിച്ചിരുന്നു. സി പി ഐ വി സി കെ സിപിഎം എന്നീ കക്ഷികൾ രണ്ടു വീതം സീറ്റുകളിലും വിജയിച്ചിട്ടുണ്ട് 234 അംഗ നിയമ സഭയിൽ 108 സീറ്റ് ആണ് ടി വി കെ നേടിയിട്ടുള്ളത് 118 അംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കിൽ ടി വി കെ ക്ക് കേവല ഭൂരിപക്ഷമാകും